എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ ആദ്യം ശരിയാക്കുക വി.എസിനെയെന്ന് സുധീരൻ
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ ആദ്യം ശരിയാക്കുന്നത് വി.എസ് അച്യുതാനന്ദനെയായിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം.സുധീരൻ. വി.എസിന് പാർട്ടി വിരുദ്ധ മനോഭാവമാണെന്ന പ്രമേയം നിലനിൽക്കുന്നതായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ നടത്തിയ പ്രസ്താവന ഇതിന്‍റെ തെളിവാണെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്വന്തം പാര്‍ട്ടിയിലെ മുതിർന്ന നേതാവിനെ പോലും ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയാണ് സി.പി.എം. തന്‍റെ പ്രസ്താവന വിവാദമായപ്പോൾ മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാൻ നോക്കുകയാണ് പിണറായി. എന്നാൽ, അതുകൊണ്ടൊന്നും പറഞ്ഞ കാര്യത്തിൽ നിന്ന് തടിയൂരാനാവില്ലെന്നും സുധീരൻ പറഞ്ഞു.
ബി.ജെ.പിക്കൊപ്പം സി.പി.എമ്മും അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുകയാണ്. ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണ് ഈ പാർട്ടികൾ. എന്നാൽ, എല്ലാവരേയും അംഗീകരിക്കുകയും ഒരുപോലെ കാണുകയും ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസും യു.ഡി.എഫുമെന്നും സുധീരൻ പറഞ്ഞു.
യു.ഡി.എഫിന്‍റെ മദ്യനയം കുറ്റമറ്റ രീതിയിൽ നടപ്പാക്കും. നിലവിലെ നയത്തിൽ ചില തെറ്റുകൾ കണ്ടതിനാലാണ് മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്. പ്രകടന പത്രികയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മാത്രം പടം വന്നതിൽ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.