കടല്‍ക്കൊല: നാവികനെ ഇറ്റലിയിലേക്ക് അയക്കുന്നതില്‍ നിലപാട് മയപ്പെടുത്തി ഇന്ത്യ
text_fieldsന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതിയായി ഇന്ത്യയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികന്‍ സാല്‍വതോര്‍ ഗിറോണിനെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നതിന് ഇന്ത്യ ഉപാധികള്‍ മുന്നോട്ടുവെച്ചു. വിഷയം പരിഹരിക്കാന്‍ നയതന്ത്രതലത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന ശ്രമങ്ങള്‍ക്കിടയില്‍ മയപ്പെടുത്തിയ നിലപാടാണ് ഉപാധികളായി വെച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ട്രൈബ്യൂണല്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ പാലിക്കുമെന്ന ഉറപ്പ് ഇറ്റലി നല്‍കണമെന്നാണ് ഒരു ഉപാധി. ഇന്ത്യക്ക് കേസില്‍ വിധി പറയാന്‍ അധികാരമുണ്ടെന്ന് ട്രൈബ്യൂണല്‍ കണ്ടത്തെുന്നപക്ഷം നാവികനെ ഡല്‍ഹിയില്‍ തിരിച്ചത്തെിക്കുമെന്നും ഇറ്റലി ഉറപ്പുനല്‍കണം. ഹേഗിലെ ആര്‍ബിട്രേഷന്‍ കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ നിലപാട് അറിയിച്ചിട്ടുണ്ട്.
ട്രൈബ്യൂണല്‍ മുന്നോട്ടുവെക്കുന്ന ഉപാധികള്‍ അംഗീകരിക്കാന്‍ തയാറാണെന്ന് ഇന്ത്യ ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്.
പ്രതിയുടെ നാട്ടിലേക്കുള്ള മടക്കത്തെ എതിര്‍ക്കുകയായിരുന്നു ഇതുവരെ കേന്ദ്രം. സുപ്രീംകോടതി അനുവദിച്ചതിനെ തുടര്‍ന്ന് രണ്ടാമത്തെ പ്രതി ലത്തോറെ മാര്‍സി മിലാനോ തലച്ചോറിലെ ട്യൂമറിന് ചികിത്സക്കായി നേരത്തേ ഇറ്റലിക്ക് പോയിരുന്നു.
അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്കു പുറത്തുവെച്ചാണ് നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചതെന്നും അതുകൊണ്ട് കേസ് നടത്തിപ്പിന് ഇന്ത്യന്‍ കോടതിക്ക് അധികാരമില്ളെന്നുമാണ് ഇറ്റലിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.