വെടിക്കെട്ട് ഒരു വിശ്വാസത്തിന്‍െറയും ഭാഗമല്ല-ജസ്റ്റിസ് കെമാല്‍ പാഷ
text_fieldsകൊച്ചി: വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പും ഒരു വിശ്വാസത്തിന്‍റെയും ഭാഗമല്ളെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. വെടിക്കെട്ട് നടത്തിയാലേ ദൈവം പ്രസാദിക്കൂ എന്ന് ബൈബിളിലോ ഖുർആനിലോ ഭഗവത്ഗീതയിലോ എഴുതിവെച്ചിട്ടില്ല. പരവൂര്‍ വെട്ടിക്കെട്ട് ദുരന്തം ക്ഷണിച്ചുവരുത്തിയതാണ്. പൊട്ടാസ്യം ക്ളോറേറ്റ് അടക്കം തീപ്പെട്ടി കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയുള്ള രാസവസ്തുക്കള്‍ എങ്ങനെ വെട്ടിക്കെട്ടുകാരുടെ പക്കലെത്തിയെന്നും അദ്ദേഹം ചോദിച്ചു.
കൊച്ചിയില്‍ മാര്‍ത്തോമ്മാ എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലിയാഘോഷങ്ങളുടെ സമാപനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പൂരം പോലെയുള്ള പരിപാടികളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്ന് കെമാല്‍ പാഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.