ആദ്യദിനം 29 പത്രിക
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ആദ്യദിനംതന്നെ പത്രികസമര്‍പ്പണം ഊര്‍ജിതമായി. 140 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വെള്ളിയാഴ്ച 29 പത്രിക ലഭിച്ചു. കൂടുതല്‍ പത്രിക ലഭിച്ചത് തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് -ഏഴുവീതം. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ആരും പത്രിക നല്‍കിയില്ല. കൊല്ലം മൂന്ന്, പത്തനംതിട്ട, കോഴിക്കോട് ഒന്നുവീതം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് രണ്ടുവീതം, കാസര്‍കോട് നാല് എന്നിങ്ങനെയാണ് ലഭിച്ച പത്രികകളുടെ എണ്ണം. ഏപ്രില്‍ 29 വരെയാണ് പത്രികസമര്‍പ്പണം.
മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. മുരളീധരന്‍, സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്‍റ് വി. മുരളീധരന്‍, സ്പീക്കര്‍ എന്‍. ശക്തന്‍ എന്നിവര്‍ തലസ്ഥാനത്ത് വെള്ളിയാഴ്ച പത്രിക നല്‍കിയവരില്‍പെടും. കെ.എം. മാണി, പത്മജാ വേണുഗോപാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എം. ഹസന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, സി.എച്ച്. കുഞ്ഞമ്പു തുടങ്ങിയ നേതാക്കളും വെള്ളിയാഴ്ച വിവിധ മണ്ഡലങ്ങളില്‍ പത്രിക നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഗവര്‍ണറും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും പുറപ്പെടുവിച്ചതോടെയാണ് പത്രികസമര്‍പ്പണം ആരംഭിച്ചത്.
ഇന്ന് നാമനിര്‍ദേശപത്രിക സ്വീകരിക്കില്ല
നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശനി (ഏപ്രില്‍ 23) നാമനിര്‍ദേശപത്രിക സ്വീകരിക്കില്ളെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഞായറാഴ്ച പൊതു അവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.