വെളളാപ്പളളിക്കെതിരായ കേസ് വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും
text_fieldsതിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് നല്‍കിയ രണ്ടാം സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രത്യേക കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2003-2015 കാലയളവില്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് കൊടുക്കാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടി രൂപയുടെ വിതരണത്തില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം വിജിലന്‍സ് ഭാഗികമായി ശരിവെച്ചിരുന്നു.
അതേസമയം, മൈക്രോ ഫിനാന്‍സിനെതിരെ പരാതിയുമായി നീങ്ങിയ വി.എസിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ വെള്ളാപ്പള്ളി ശ്രമം തുടങ്ങിയിട്ടുണ്ട്. മലമ്പുഴ മണ്ഡലത്തിലെ അയ്യായിരത്തോളം മൈക്രോ ഫിനാന്‍സ് ഗുണഭോക്താക്കളെ രംഗത്തിറക്കാനാണ് എസ്.എന്‍.ഡി.പിയുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.