പിണറായിയെ പ്രസംഗിച്ച് തോൽപിക്കാൻ വേറെ ആളെ നോക്കണമെന്ന് വി.എസ്
text_fieldsതിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനോട് ഫേസ്ബുക്കിലൂടെ ഉമ്മൻചാണ്ടി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി വി.എസിന്‍റെ ഫേസ്ബുക് പോസ്റ്റ്. എസ്.എൻ.സി ലാവലിൻ കേസ്, ധർമടത്ത് പിണറായിക്ക് വേണ്ടി നടത്തിയ പ്രചരണം, ടി.പി. ചന്ദ്രശേഖരൻ വധം, ആർ.ബാലകൃഷ്ണപ്പിള്ള എന്നിവ സംബന്ധിച്ചായിരുന്നു ഉമ്മൻചാണ്ടിയുടെ ചോദ്യങ്ങൾ. ഇതിനെല്ലാം വി.എസ് അക്കമിട്ട് മറുപടി നൽകിയിട്ടുണ്ട്.
ലാവലിൻ കേസിലെ കോടതി വിധി താൻ അംഗീകരിക്കുന്നു. ആ കോടതി വിധിക്കെതിരെ മറ്റൊരു മേൽ കോടതി വിധി വരുന്നത് വരെ തന്‍റെ നിലപാടിലും മാറ്റമില്ലെന്ന് വി.എസ് പറയുന്നു. തന്‍റെ പാർട്ടിയുടെയും മുന്നണിയുടെയും സീനിയർ നേതാവാണ് പിണറായി വിജയൻ. ധർമടത്ത് അദ്ദേഹത്തെ പ്രസംഗിച്ച് തോൽപിക്കാൻ വേറെ ആളെ അന്വേഷിക്കണമെന്നും വി.എസ് പറയുന്നുണ്ട്.
ടി.പി. ചന്ദ്രശേഖരൻ വധത്തിലും തന്‍റെ നിലപാടുകൾക്ക് മാറ്റമില്ല. അത് ആര് നടത്തിയാലും അവരെ നിയമത്തിന്‍റെ മുമ്പിൽ കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ ആർ.എം.പി.യെ ഉപയോഗിച്ച് യു.ഡി.എഫ്. നടത്തുന്ന രാഷ്ട്രീയ കച്ചവടത്തിന് അരുനിൽക്കാൻ തന്നെ കിട്ടില്ല. ഭരണത്തിൽ ഇരുന്ന് അഴിമതി നടത്തിയ നിരവധി പേർക്കെതിരെ താൻ നിയമ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. ഈ കേസുകളിൽ ജയിലിൽ അടക്കാൻ കഴിഞ്ഞത് ആർ ബാലകൃഷ്ണപിള്ളയെയാണ്. ആർ. ബാലകൃഷ്ണപിള്ളയുടെ പാർട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ അംഗമല്ലെന്നും വി.എസ് മറുപടി നൽകുന്നു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.