വഴിയോരപ്പന്തലില്‍ പിറക്കുന്നത് കമനീയ ക്ഷേത്ര ശില്‍പങ്ങള്‍
text_fieldsബാലുശ്ശേരി: വഴിയോരപ്പന്തലില്‍ പിറക്കുന്നത് കരിങ്കല്ലില്‍ കൊത്തിയ കമനീയ ക്ഷേത്രശില്‍പങ്ങള്‍. ബാലുശ്ശേരി-കോഴിക്കോട് റോഡില്‍ നന്മണ്ട 14നടുത്ത് പ്ളാസ്റ്റിക് ഷീറ്റ് വിരിച്ച പന്തലിനുള്ളില്‍ ശില്‍പി ഉണ്ണിയുടെ കരവിരുതില്‍ ക്ഷേത്രദീപസ്തംഭങ്ങളും നാഗദേവതകളും ദേവീദേവന്മാരും മാത്രമല്ല, ആട്ടമ്മിയും അമ്മിയും കല്ലുരലും പിറക്കുന്നുണ്ട്.
23 വര്‍ഷമായി റോഡോരത്തെ ഈ ശില്‍പശാലയില്‍ ഇതിനകം ആയിരക്കണക്കിന് ക്ഷേത്രശില്‍പങ്ങളും വീട്ടുപകരണങ്ങളുമാണ് നിര്‍മിച്ചത്. ഒറ്റപ്പാലം കല്ലുവഴി വേങ്ങശ്ശേരി സ്വദേശി ഉണ്ണി 12ാം വയസ്സിലാണ് പിതാവ് കുട്ടികൃഷ്ണനൊപ്പം ശില്‍പനിര്‍മാണത്തിനായത്തെിയത്. ഏറെക്കാലം കുട്ടികൃഷ്ണനായിരുന്നു ഇവിടെ ശില്‍പങ്ങള്‍ കൊത്തിനിര്‍മിച്ചിരുന്നത്. മൂന്നു വര്‍ഷം മുമ്പ് പിതാവ് മരിച്ചതോടെ 39കാരനായ ഉണ്ണി കൊത്തുപണി ഏറ്റെടുക്കുകയായിരുന്നു. ദ്വാരപാലകന്മാര്‍, ദീപസ്തംഭങ്ങള്‍, ക്ഷേത്രപീഠങ്ങള്‍, ദേവീദേവന്മാരുടെ ശില്‍പങ്ങള്‍, നാഗശില്‍പം എന്നിവക്ക് പുറമെ വീട്ടാവശ്യത്തിനുള്ള അമ്മി, കല്ലുരല്‍, ആട്ടമ്മി എന്നിവയും ഉണ്ണിയുടെ കരവിരുതില്‍ നിര്‍മിക്കുന്നുണ്ട്.
പയ്യോളി, മണിയൂര്‍, പെരുമണ്ണ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് ഇതിനകം നിരവധി ശില്‍പങ്ങള്‍ ഉണ്ണി നിര്‍മിച്ചിട്ടുണ്ട്. ക്ഷേത്രശില്‍പങ്ങള്‍ നിര്‍മിക്കാന്‍ ‘കൃഷ്ണശില’ വേണമെന്ന നിര്‍ബന്ധമുണ്ട്. മാത്രമല്ല വെടിമരുന്ന് ഉപയോഗിച്ച് പൊട്ടിച്ചെടുത്ത ശിലകളാകരുത് എന്നതും നിര്‍ബന്ധമാണ്. കിനാലൂര്‍, നിര്‍മ്മല്ലൂര്‍, എരമംഗലം ഭാഗങ്ങളില്‍നിന്നായിരുന്നു നേരത്തേ കൃഷ്ണശില ലഭിച്ചിരുന്നത്. ഇപ്പോള്‍ അതും കിട്ടാന്‍ പ്രയാസമായിരിക്കുകയാണ്. ഒറ്റപ്പാലത്തുനിന്ന് കൃഷ്ണശിലയത്തെിച്ചാണ് ഇപ്പോള്‍ ശില്‍പനിര്‍മാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.