പരവൂര്‍ ദുരന്തം: ഡി.എന്‍.എ പരിശോധനയില്‍ ഒരാളെക്കൂടി തിരിച്ചറിഞ്ഞു
text_fieldsകൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ വിവിധ ആശുപത്രികളില്‍ സൂക്ഷിച്ച മൃതദേഹങ്ങളുടെ ഡി.എന്‍.എ പരിശോധനയില്‍ ഒരാളെക്കൂടി തിരിച്ചറിഞ്ഞു. കൊല്ലം കരിക്കോട് വട്ടവിളയില്‍ ജോയ് ദാസിനെയാണ് (37) ശനിയാഴ്ച തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച പരവൂര്‍ കോട്ടപ്പുറം കണക്കപ്പിള്ളയഴികം രഘുനാഥക്കുറുപ്പ് (44), ചിറക്കര കുളത്തൂര്‍കോണം കാവുവിള സാജന്‍ മന്ദിരത്തില്‍ എസ്. സാജന്‍ (29), വെഞ്ഞാറമൂട് ചെമ്പന്‍കുഴി മാമൂട്ടില്‍കുന്നില്‍ വീട്ടില്‍ രാജന്‍ (48) എന്നിവരെ തിരിച്ചറിഞ്ഞിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ശരീരാവശിഷ്ടം ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കിയതില്‍നിന്നാണ് രാജനെ തിരിച്ചറിഞ്ഞത്. ഇതോടെ മരണസംഖ്യ 108 ആയി.
ഇനി 120 ഓളം ശരീരഭാഗങ്ങള്‍ പരിശോധിക്കാനുണ്ട്. ജില്ലാ ആശുപത്രിയില്‍ തിരിച്ചറിയാത്ത രണ്ട് മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. കാണാതായവരില്‍ നാലുപേരുടെ രക്തസാമ്പിളുകള്‍ ഇനി പരിശോധിക്കാനുണ്ട്. പരവൂര്‍ പാറക്കുളം വയല്‍ പ്രസന്നന്‍ (56), പാങ്ങോട് മൂന്നാംമൂട് നടേശന്‍ (45), പരവൂര്‍ പൂതക്കുളം ശശി (54), പേട്ട ചാമ്പക്കട റോഡ് കൃഷ്ണകുമാര്‍ (54) എന്നിവരെ കാണാനില്ലാത്തതിനാല്‍ ബന്ധുക്കള്‍ ഡി.എന്‍.എ പരിശോധനക്ക് രക്തം നല്‍കിയിട്ടുണ്ട്.
കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയുമായി ക്ഷേത്രത്തില്‍ തെളിവെടുപ്പ്
പരവൂര്‍: വെടിക്കെട്ടപകടത്തിന്‍െറ അന്വേഷണത്തിന്‍െറ ഭഗമായി വെടിക്കെട്ട് കരാറുകാരന്‍ വര്‍ക്കല കൃഷ്ണന്‍കുട്ടിയെ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ തെളിവെടുപ്പിനത്തെിച്ചു. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇയാളെ കൊണ്ടുവന്നത്. അപകടത്തില്‍ മരിച്ച കരാറുകാരന്‍ കഴക്കൂട്ടം സുരേന്ദ്രന്‍െറ മകന്‍ ഉമേഷും ഒപ്പമുണ്ടായിരുന്നു. സ്ഫോടനത്തില്‍ തകര്‍ന്ന കമ്പപ്പുരയിലും വെടിക്കെട്ടൊരുക്കുന്നതിനുള്ള നിര്‍മാണ ജോലികള്‍ നടത്തിയ ഷെഡുകളിലും അപകടത്തില്‍ ഭാഗിക നാശമുണ്ടായ വടക്കേ കമ്പപ്പുരയിലും അമിട്ടുകുറ്റികള്‍ ഉറപ്പിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി.
രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പേരെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
മുഖ്യകരാറുകാരന്‍ കൃഷ്ണന്‍കുട്ടിയുടെ മകളുടെ ഭര്‍ത്താവ് ഷിബു, സഹോദരിയുടെ മകന്‍ അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വെടിക്കെട്ട് നടക്കുന്ന സമയത്ത് കൃഷ്ണന്‍കുട്ടിയുടെ സഹായികളായി ഇവര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. പരവൂരിലെ കരാറുകാര്‍ക്ക് വെടിമരുന്ന് ഉള്‍പ്പെടെ വിതരണം ചെയ്ത വ്യാപാരിയുടെ തിരുവനന്തപുരത്തെ ഗോഡൗണില്‍ അന്വേഷണസംഘം പരിശോധന നടത്തി. വെടിക്കെട്ടപകടമുണ്ടായശേഷം ഇവിടെനിന്ന് വെടിമരുന്ന് ഉള്‍പ്പെടെ എറണാകുളത്തെ വിതരണ സ്ഥാപനത്തിലേക്ക് തിരിച്ചയച്ചിരുന്നു.ഇതേക്കുറിച്ചുള്ള രേഖകള്‍ ശേഖരിക്കുന്നതിന്‍െറ ഭാഗമായായിരുന്നു പരിശോധന.
കമ്പപ്പുരയിലുണ്ടായിരുന്ന വെടിമരുന്നിന്‍െറ കണക്കെടുത്തില്ളെന്ന്
കൊല്ലം: വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കമ്പപ്പുരയിലുണ്ടായിരുന്ന വെടിമരുന്ന് ശേഖരത്തെക്കുറിച്ച് കണക്കെടുത്ത് തുടങ്ങിയില്ളെന്ന് ക്രൈംബ്രാഞ്ച്. അറസ്റ്റും തെളിവെടുപ്പുമാണ് നടക്കുന്നത്. മത്സരക്കമ്പത്തിന് എത്രത്തോളം വെടിമരുന്ന് ഉപയോഗിച്ചെന്ന കണക്കുകള്‍ ശേഖരിച്ച് തുടങ്ങിയിട്ടില്ല. വെടിമരുന്ന് വാങ്ങിയതിന്‍െറ രേഖകളും സ്ഥലങ്ങളും പരിശോധിക്കുകയാണ്. എത്ര വെടിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടത്തെുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കാണാതായ യുവാവ് തിരിച്ചത്തെി
കൊല്ലം: വെടിക്കെട്ടപകടത്തത്തെുടര്‍ന്ന് കാണാതായ യുവാവ് തിരിച്ചത്തെി. കൊല്ലം കാഞ്ഞാവെളി സ്വദേശിയായ അജാസാണ് വീട്ടില്‍ തിരിച്ചത്തെിയതായി ബന്ധുക്കള്‍ അറിയിച്ചത്. ദുരന്തശേഷം അജാസിനെ കാണാതായതിനത്തെുടര്‍ന്ന് ബന്ധുക്കള്‍ ഡി.എന്‍.എ പരിശോധനക്ക് രക്തം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.