താനൂരില്‍ വീണ്ടും ആക്രമണം; സി.പി.എം പ്രവര്‍ത്തകനെ പട്ടിക കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു
text_fieldsതാനൂര്‍ (മലപ്പുറം): മൂന്ന് ദിവസത്തെ ഇടവേളക്കുശേഷം താനൂരില്‍ വീണ്ടും ആക്രമണം. സി.പി.എം പ്രവര്‍ത്തകനെ അക്രമിസംഘം പട്ടിക കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു.താനൂര്‍ ഫാറൂഖ് പള്ളിക്ക് സമീപം താമസിക്കുന്ന മമ്മാലകത്ത് അസൈനാറിന്‍െറ മകന്‍ സിദ്ദീഖിനെയാണ് (37) ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഇയാളെ ആദ്യം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. വീട് ആക്രമിക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തത്തെിയതിനിടെയാണ് സിദ്ദീഖ് ആക്രമിക്കപ്പെട്ടത്. സംഘം ചേര്‍ന്നത്തെിയ അഞ്ചുപേര്‍ സിദ്ദീഖിന്‍െറ വീട് ആക്രമിക്കുകയായിരുന്നു.
അക്രമികള്‍ വീട്ടിലത്തെി ജനല്‍ ചില്ല് അടിച്ചുതകര്‍ത്തപ്പോള്‍ ഭാര്യ സിദ്ദീഖിനെ ഫോണ്‍ വഴി വിവരം അറിയിച്ചു. ഓട്ടോ ഡ്രൈവറായ സിദ്ദീഖ് വീട്ടിലേക്ക് വരുമ്പോള്‍ പട്ടികകൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അക്രമമുണ്ടായതിനെതുടര്‍ന്ന് പൊലീസ് പിക്കറ്റിങ്ങുള്ള മേഖലയിലാണ് വീണ്ടും പ്രശ്നമുണ്ടായിരിക്കുന്നത്. അക്രമികളെ സിദ്ദീഖ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.
സമാധാനം പാലിക്കാനുള്ള സര്‍വകക്ഷി യോഗാഹ്വാനം നിലനില്‍ക്കെയാണ് വീണ്ടും അക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.