ആധുനിക സമൂഹത്തിന്‍െറ അസ്ഥിത്വം നിര്‍ണയിക്കുന്നത് ഫേസ് ബുക്കും ഇ-മെയിലും –മമ്മൂട്ടി
text_fieldsമണ്ണഞ്ചേരി: ആധുനിക സമൂഹത്തിന്‍െറ അസ്ഥിത്വം നിര്‍ണയിക്കുന്നത് ഫേസ് ബുക്കും ഇ-മെയിലുമാണെന്ന് നടന്‍ മമ്മൂട്ടി. ഡോ.തോമസ് ഐസക് എം.എല്‍.എയുടെ ഫേസ് ബുക് ഡയറി മണ്ണഞ്ചേരിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു മമ്മൂട്ടി. ഫേസ് ബുക്കും ഇ-മെയിലും ഇല്ലാത്തവര്‍ക്ക് സമൂഹത്തില്‍ ഐഡര്‍ന്‍റിറ്റിയില്ലാത്ത അവസ്ഥയാണ്. പണ്ട് രാഷ്ട്രീയക്കാര്‍ കവലകള്‍ തോറും മൈക്ക് കെട്ടി പ്രസംഗിക്കണമായിരുന്നു. ഇന്ന് തൊണ്ട പൊട്ടാതെ, വിയര്‍ക്കാതെ എല്ലാം ഫേസ്ബൂക്കിലൂടെ പറയാമെന്നായി. ആധുനിക സമൂഹത്തിന്‍െറ തുറന്ന മുഖമാണ് ഫേസ് ബുക്കെന്നും അതില്ലാത്തവരെ അഡ്രസില്ലാത്തവരായാണ് നവമാധ്യമ രംഗത്തുള്ളവര്‍ വീക്ഷിക്കുന്നതെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.
പാതിരപ്പള്ളി സനേഹജാലകത്തിന്‍െറ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജീവതാളം പാലിയേറ്റിവ് കെയര്‍ ചെയര്‍മാന്‍ കെ.ഡി. മഹീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രഫ.എം കെ. സാനു മുഖ്യ പ്രഭാഷണവും രവി ഡീസി ആമുഖപ്രഭാഷണവും നടത്തി. റൂബിന്‍ ഡിക്രൂസ് പുസ്തകപരിചയം നടത്തി. തോമസ് ഐസക് എം.എല്‍.എ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി. അഡ്വ.ആര്‍. റിയാസ് സ്വാഗതം പറഞ്ഞു.
ജി. വേണുഗോപാല്‍, പി.കെ. മേദിനി, എം. ശിവരാജാന്‍, ഷീന സനല്‍കുമാര്‍, തങ്കമണി ഗോപിനാഥ്, പി.പി. ചിതരജ്ഞന്‍, ജോയ് സെബാസ്റ്റ്യന്‍, വി.കെ. സാനു, ശരത് സ്നേഹജന്‍, സുനീഷ് ദാസ്, സി.ബി. ഷാജികുമാര്‍, വിനോദ്, പി.എ. ജുമൈലത്ത് ഡോ.ബിന്ദു അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.