കൊടപ്പനക്കല്‍ തറവാട്ടിലെ ആദ്യത്തെ ഹാഫിള് ഇന്ന് സനദ് വാങ്ങും
text_fieldsവെങ്ങപ്പള്ളി (വയനാട്): കൊടപ്പനക്കല്‍ തറവാട്ടില്‍നിന്നുള്ള ആദ്യത്തെ ഹാഫിള് പാണക്കാട് അഹ്മദ് രാജിഹ് അലി ശിഹാബ് തങ്ങള്‍ ഞായറാഴ്ച് സനദ് ഏറ്റുവാങ്ങും. വയനാട് ജില്ലാ എസ്.കെ.എസ്.എസ്.എഫിന്‍െറ ആഭിമുഖ്യത്തില്‍ വെങ്ങപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമിയുടെ കീഴിലുള്ള സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജില്‍നിന്ന് പത്തുമാസം കൊണ്ടാണ് അദ്ദേഹം ഖുര്‍ആന്‍ മന$പാഠമാക്കിയത്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റായിരുന്ന അബ്ബാസലി ശിഹാബ് തങ്ങളുടെ മൂത്ത മകനാണ്.
ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമിയുടെ 13ാം വാര്‍ഷികത്തിന്‍െറയും രണ്ടാം സനദ് ദാന സമ്മേളനത്തിന്‍െറയും സമാപന ദിനമായ ഞായറാഴ്ച വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്ഥാപനത്തിന്‍െറ പ്രസിഡന്‍റുകൂടിയായി പിതൃ സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് സനദ് ദാനം നിര്‍വഹിക്കുക. അദ്ദേഹത്തോടൊപ്പം ഹാഫിളുകളായ 18 വിദ്യാര്‍ഥികളും 25 വാഫികളും ഞായറാഴ്ച സനദ് വാങ്ങുന്നവരില്‍ ഉള്‍പ്പെടും. സമസ്ത സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.