പിണറായി വിജയനോട് പത്തു ചോദ്യങ്ങളുമായി ചെന്നിത്തല
text_fieldsതിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോട് പത്തു ചോദ്യങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പിണറായിയോട് ചെന്നിത്തല ഫേസ്ബുക്കിലൂടെ ചോദിച്ചത്. ലാവ്‍ലിൻ വിഷയം, ടി.പി വധക്കേസ് വിഷയങ്ങളിലെ വി.എസിന്റെ നിലപാടുകളെക്കുറിച്ച് പിണറായിക്ക് അഭിപ്രായമാണ് ചെന്നിത്തല ആരാഞ്ഞത്.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം ശ്രീ പിണറായി വിജയനോട് പത്ത് ചോദ്യങ്ങള്‍ .
1. ലാവ്‌ലിന്‍ വിഷയത്തില്‍ വി.എസിന്റെ ഇപ്പോഴത്തെ നിലപാടുകളോട് താങ്കള്‍ യോജിക്കുന്നുണ്ടോ?
2. ടി.പി വധക്കേസില്‍ തന്റെ പഴയ നിലപാട് തന്നെയാണ് ഇപ്പോഴുമെന്ന വി.എസിന്റെ പ്രസ്താവന എങ്ങിനെ നോക്കിക്കാണുന്നു?
3. മദ്യനയത്തില്‍ വി.എസും, യെച്ചൂരിയും താങ്കളുടെ നിലപാടിനോട് പ്രകടിപ്പിച്ച ശക്തമായ എതിര്‍പ്പിനെക്കുറിച്ച് താങ്കള്‍ക്കെന്ത് പറയാനുണ്ട്?
4. താന്‍ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവെന്ന് വി.എസ് മാധ്യമ അഭിമുഖത്തില്‍ പറഞ്ഞതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?
5. ബാലകൃഷ്ണപിള്ള എല്‍.ഡി.എഫിന്റെ ഭാഗമല്ലെന്ന വി.എസിന്റെ നിലപാട് തന്നെയാണോ താങ്കള്‍ക്കും?
6. സി.പി.എം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന വി.എസിന്റെ അഭിപ്രായത്തെക്കുറിച്ച് താങ്കളുടെ നിലപാടെന്താണ്?
7. വി.എസിനെതിരായ പാര്‍ട്ടി പ്രമേയം നിലനില്‍ക്കുന്നതാണെന്ന അങ്ങയുടെ വാദം ശരിയാണെങ്കില്‍ അത് തുടരുന്ന സാഹചര്യത്തില്‍ വി.എസ് ഈ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ നയിക്കാന്‍ യോഗ്യനാണോ?
8. ഫസല്‍ വധക്കേസില്‍ സി.ബി.ഐ കുറ്റക്കാരെന്ന് കണ്ടെത്തിയ കാരായി രാജനെയും, കാരായി ചന്ദ്രശേഖരനെയും പാര്‍ട്ടി സംരക്ഷിക്കുന്നത് ശരിയാണോ?
9. കതിരൂര്‍ മനോജ് വധക്കേസിലും, അരിയില്‍ ഷൂക്കൂര്‍ വധക്കേസിലും സി.ബി.ഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത പി.ജയരാജനെ സി.പി.എം സംരക്ഷിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്ന ഭയംമൂലമാണോ?
10. എല്ലാരാഷ്ട്രീയ സംഘട്ടനങ്ങളിലും, രാഷ്ട്രീയ കൊലപാതകങ്ങളിലും എപ്പോഴും ഒരു ഭാഗത്ത് സി.പി.എം ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.