Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടുദിവസത്തിനകം...

രണ്ടുദിവസത്തിനകം വി.എസ് ആരോപണങ്ങൾ തിരുത്തണമെന്ന് ഉമ്മൻചാണ്ടി

text_fields
bookmark_border
രണ്ടുദിവസത്തിനകം വി.എസ് ആരോപണങ്ങൾ തിരുത്തണമെന്ന്  ഉമ്മൻചാണ്ടി
cancel

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സത്യമല്ലാത്ത ആരോപണങ്ങളാണ് വി.എസ് ഉന്നയിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ ഏകആയുധം വ്യാജ ആരോപണങ്ങളാണ്. രണ്ടുദിവസത്തിനകം ഇത് തിരുത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

വി.എസ് ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം ഔദ്യോഗിക രേഖകളിലുണ്ട്. എന്നാൽ വി.എസ് ഉപയോഗിക്കുന്ന വാക്കുകളുടെ അർഥം തനിക്കറിയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കോൺഗ്രസിനെതിരെ ആർ.എസ്.എസ് ബന്ധം ആരോപിക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ചാണ്. കോൺഗ്രസ് വർഗീയതെക്കതിരെ സന്ധിയില്ലാ സമരം നടത്തുകയാണ്. 1977ൽ സി.പി.എമ്മും ജനസംഘവും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടത് മറക്കരുതെന്നും ഉമ്മൻചാണ്ടി ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
Next Story