വേണ്ടിവന്നാൽ പി. ജയരാജനെതിരെ കേസെടുക്കും: ചെന്നിത്തല
text_fieldsകാഞ്ഞങ്ങാട്: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ വേണ്ടിവന്നാല്‍ കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നെടുമങ്ങാട് പി.ജയരാജൻ നടത്തിയ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണിത്. പ്രസംഗം പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ നടപടിയെടുക്കും. കതിരൂര്‍ മനോജ് വധക്കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് എന്നതിന് തെളിവാണ് ജയരാജന്‍റെ പ്രസംഗം. രാഷ്ട്രീയ കൊലപാതകങ്ങൾ സി.പി.എം തുറന്നു സമ്മതിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ ചെന്നിത്തല മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് പി. ജയരാജന്‍ അക്രമ രാഷ്ട്രീയത്തെ ന്യായീകരിക്കുന്ന തരത്തിൽ നെടുമങ്ങാട് പ്രസംഗം നടത്തിയത്. സി.പി.എം അക്രമത്തിന് മുന്‍കൈ എടുക്കാറില്ലെന്നും എന്നാല്‍ കടം സ്ഥിരമായി വന്നുകൊണ്ടിരുന്നാല്‍ തിരിച്ചുകൊടുക്കുമെന്നാണ് പി.ജയരാജൻ പ്രസംഗിച്ചത്. ഇതിന്‍റെ പേരില്‍ തന്നെ അക്രമകാരിയും കൊലയാളിയുമായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ല. കൊലപാതകക്കേസില്‍പ്പെട്ട മമ്പറം ദിവാകരനെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ആക്കിയിട്ടുള്ളതെന്നും പി ജയരാജന്‍ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.