മന്ത്രി ജയലക്ഷ്മിക്കെതിരായ കേസ് : സബ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി
text_fieldsമാനന്തവാടി: 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരായ കേസില്‍ സബ് കലക്ടര്‍ ശീറാം സാംബശിവറാവു റിപ്പോര്‍ട്ട് നല്‍കി. സി.ആര്‍.പി.സി 177, 181 വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്ന് കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകള്‍ക്ക് ശിപാര്‍ശ നല്‍കിയതായാണ് സൂചന.
രാവിലെ 11.30ഓടെ മന്ത്രി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് തൊണ്ടുപിന്നാലെയാണ് സബ്കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഡി.വൈ.എഫ്.ഐ നേതാവ് ബത്തേരി ബീനാച്ചി സ്വദേശി കെ.പി. ജീവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ രണ്ടിന് മന്ത്രിയെ സബ് കലക്ടര്‍ വിസ്തരിച്ചിരുന്നു. 16ന് നടന്ന രണ്ടാമത്തെ വിസ്താരത്തില്‍ മന്ത്രിക്കുവേണ്ടി ഹൈകോടതി അഭിഭാഷകന്‍ അഡ്വ. രാംകുമാറും ഹാജരായി. ഇല്ലാത്ത യോഗ്യത സത്യവാങ്മൂലത്തില്‍ എഴുതിയെന്നും തെരഞ്ഞെടുപ്പ് ചെലവില്‍ കൃത്രിമംകാണിച്ചുവെന്നുമാണ് പരാതിയില്‍ ഉന്നയിച്ച ആരോപണം. ഇതോടെ 30ന് നടക്കുന്ന സൂക്ഷ്മപരിശോധനയില്‍ നാമനിര്‍ദേശപത്രിക തള്ളണോ, സ്വീകരിക്കണോ എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ തീരുമാനം നിര്‍ണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.