ജയരാജെൻറ പ്രസ്താവന അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നത് –സുധീരൻ
text_fieldsകൊച്ചി: കണ്ണൂരിലെ കൊലപാതകങ്ങൾ കടം വീട്ടലാണെന്ന പി ജയരാജെൻറ പ്രസ്താവന അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതും സമാധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് വിഎം സുധീരൻ. ക്രിമിനൽ കേസുകളിൽ പെട്ട പ്രതികളെ സംരക്ഷിക്കുന്നതാണ് സി.പി.എമ്മിെൻറ നിലപാടെന്നും അേദ്ദഹം കൂട്ടിച്ചേർത്തു. കേസിെൻറ സമയത്ത് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു പറയുകയും ജാമ്യം കിട്ടിക്കഴിയുമ്പോൾ സമൂഹത്തെ വെല്ലു വിളിക്കുകയും ചെയ്യുന്ന രീതിയാണ് ജയരാജേൻറത്. ഇത് ക്രിമിനൽ കേസെടുക്കേണ്ട കാര്യമാണെന്നും സുധീരൻ പറഞ്ഞു.
സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും നിയമസഭ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്നണിയിൽ ആശയക്കുഴപ്പം ഉണ്ടെന്ന വാർത്തകൾ അദ്ദേഹം തള്ളി. ഇത്തവണ യു.ഡി.എഫിന് വിമതശല്യം കുറഞ്ഞിട്ടുണ്ട്. ആരെങ്കിലും വിമതരായി രംഗത്തു വന്നാൽ അവർക്ക് പാർട്ടിയോടും മുന്നണിയോടും കൂറില്ലെന്നും അത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും സുധീരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.