ക്ഷേത്രം ഭാരവാഹികളുടെ ജാമ്യഹരജി 29ന് പരിഗണിക്കും
text_fieldsകൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യഹരജി ചൊവ്വാഴ്ച പരിഗണിച്ച ബെഞ്ച് തുടര്‍നടപടികളില്‍നിന്ന് ഒഴിവായി.
അഭിഭാഷകനായിരിക്കെ ഹരജിക്കാരില്‍ ചിലരുമായുണ്ടായ തൊഴില്‍പരമായ ബന്ധം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജവിജയരാഘവന്‍ ഹരജികള്‍ പരിഗണിക്കുന്നതില്‍നിന്ന് ഒഴിവായത്. ഈ ഹരജികള്‍ 29ന് ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന മറ്റൊരു ബെഞ്ചിന്‍െറ പരിഗണനക്കത്തെും. കീഴടങ്ങുന്നതിനുമുമ്പ് കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയും ഭാര്യ അനാര്‍ക്കലിയും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയും 29ന് പരിഗണിക്കുന്നുണ്ട്.
ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ് പരവൂര്‍ കൂനയില്‍ പത്മവിലാസത്തില്‍ പി.എസ്. ജയലാല്‍, സെക്രട്ടറി പൊഴിക്കര കൃഷ്ണഭവനത്തില്‍ കൃഷ്ണന്‍കുട്ടിപ്പിള്ള, പ്രസാദ്, സി. രവീന്ദ്രന്‍ പിള്ള, ജി. സോമസുന്ദരന്‍ പിള്ള, സുരേന്ദ്രനാഥന്‍ പിള്ള, മുരുകേശന്‍, സുരേഷ് ബാബു എന്നിവരുടെ ജാമ്യഹരജികളാണ് ചൊവ്വാഴ്ച പരിഗണനക്കത്തെിയത്. സംഭവവുമായി നേരിട്ട് പങ്കില്ലാത്തവരാണ് ഹരജിക്കാരെന്നും ക്ഷേത്രം ഭാരവാഹികളായതുകൊണ്ട് മാത്രമാണ് പ്രതികളാക്കപ്പെട്ടതെന്നും ഇവര്‍ക്കുവേണ്ടി ഹാജരായ അഡ്വ. സി.പി. ഉദയഭാനു ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഹരജികള്‍ അടിയന്തരമായി പരിഗണിച്ച് തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, തനിക്ക് ഈ ഹരജികള്‍ പരിഗണിക്കാനാകില്ളെന്നും 29ന് പരിഗണിക്കാന്‍ മറ്റൊരു ബെഞ്ച് മുമ്പാകെ വിടുകയാണെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രം ഭാരവാഹികളുടെ ഭാഗത്തുനിന്ന് ദുരന്തത്തിന് കാരണമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.