തെരഞ്ഞെടുപ്പ് സ്ക്വാഡ് രേഖകളില്ലാത്ത 55.44 ലക്ഷം പിടിച്ചു
text_fieldsകല്‍പറ്റ: മതിയായ രേഖകളില്ലാതെ ബസില്‍ കൊണ്ടുപോവുകയായിരുന്ന 55,44,500 രൂപ വയനാട്ടിലെ ലക്കിടിയില്‍ വെച്ച് തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പിടിച്ചെടുത്ത കൂടിയ തുകയാണിത്.
മൈസൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസില്‍നിന്നാണ് പണം പിടികൂടിയത്. മലപ്പുറം ഒ.കെ മുറി കൊഴിഞ്ഞിക്കോടന്‍ സിദ്ദീഖ് (40), സഹോദരന്‍ കൊഴിഞ്ഞിക്കോടന്‍ സാലിഹ് (29) എന്നിവരില്‍നിന്നാണ് പണം പിടിച്ചത്. അരയിലും കാലിലും കെട്ടിവെച്ചനിലയിലായിരുന്നു പണം. ഏറെ നാളായി ലക്കിടിയില്‍ വാഹനപരിശോധന തുടങ്ങിയിട്ട്. എന്നാല്‍, കാറുകളും മറ്റ് സ്വകാര്യവാഹനങ്ങളുമായിരുന്നു കൂടുതല്‍ പരിശോധിച്ചിരുന്നത്. മൈസൂരുവില്‍നിന്ന് ബസ് വഴി പണം കൊണ്ടുപോകുന്നുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇതരസംസ്ഥാന ബസുകളിലും പരിശോധന നടത്തിവന്നത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
ബസ് കൈകാണിച്ചുനിര്‍ത്തി എല്ലാ യാത്രക്കാരെയും പരിശോധിക്കുകയായിരുന്നു. സംശയംതോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് സിദ്ദീഖിന്‍െറയും സാലിഹിന്‍െറയും ദേഹത്ത് കെട്ടിവെച്ചനിലയില്‍ പണം കണ്ടത്തെിയത്. മൈസൂരുവില്‍ സ്വര്‍ണക്കട്ടികള്‍ വിറ്റ പണമാണിതെന്നാണ് ഇരുവരും പറഞ്ഞത്.
രേഖകള്‍ കാണിക്കാതെവന്നപ്പോഴാണ് പിടിച്ചെടുത്തത്. വൈത്തിരി അഡി. തഹസില്‍ദാര്‍ കെ. ചാമിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഫൈ്ളയിങ് സ്ക്വാഡില്‍ വൈത്തിരി എസ്.ഐ സി. ഉമ്മര്‍കോയ, എ.എസ്.ഐ സലീം, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കടൂരന്‍ ഹക്കീം, രജിത്ത് കേശവറാം, യൂസഫ്, ഷംനാസ്, മോഹന്‍ദാസ്, സ്പെഷല്‍ വില്ളേജ് ഓഫിസര്‍ ഗിരീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. 10 ലക്ഷത്തിലധികമുള്ള തുകയായതിനാല്‍ കേസ് ആദായനികുതി വകുപ്പിന് കൈമാറിയിട്ടുണ്ട്. 50,000ത്തില്‍ അധികമുള്ള പണം ഒരാള്‍ കൊണ്ടുവരുകയാണെങ്കില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കണം. ഇല്ളെങ്കില്‍ പിടിച്ചെടുക്കും. പിന്നീട് നിശ്ചിതസമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കിയാല്‍ തിരിച്ചുനല്‍കും. ഇല്ളെങ്കില്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടും. തെരഞ്ഞെടുപ്പില്‍ സ്വാധീനംചെലുത്താനായി പണം കടത്തുന്നത് പിടികൂടാനാണ് തെരഞ്ഞെടുപ്പ് സ്ക്വാഡ് പരിശോധന നടത്തുന്നത്.
ഇതുവരെ പിടികൂടിയത് രേഖകളില്ലാത്ത 17.28 കോടി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്‍െറ ഒഴുക്കും മറ്റ് കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നടത്തിയ പരിശോധനയില്‍ ഇതിനകം വിവിധ ജില്ലകളില്‍നിന്ന് പിടികൂടിയത് രേഖകളില്ലാത്ത 17.28 കോടി രൂപ. സംസ്ഥാനത്ത് തെരഞ്ഞെടുപ്പു കാലത്ത് ഇത്രയും തുക കണ്ടെടുക്കുന്നത് ഇതാദ്യമാണ്. അനധികൃതമായി സൂക്ഷിച്ച 78,500 സൗദി റിയാലും 665 അമേരിക്കന്‍ ഡോളറും പിടിച്ചെടുത്തിട്ടുണ്ട്.
വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 14,000ത്തോളം ലിറ്റര്‍ അനധികൃത മദ്യവും 30,000 ലിറ്ററോളം കോടയും പിടികൂടി നശിപ്പിച്ചു. 11.19 കിലോ സ്വര്‍ണം, 700 കിലോയോളം വെടിമരുന്ന് എന്നിവയും പരിശോധനകളില്‍ കണ്ടത്തെി. റവന്യൂ, എക്സൈസ്, ആദായനികുതി, പൊലീസ്, വില്‍പന നികുതി വകുപ്പുകള്‍ ഒറ്റക്കും സംയുക്തവുമായാണ് പരിശോധന നടത്തുന്നത്.
പിടികൂടുന്ന പണത്തിന്‍െറ ഉറവിടവും ആവശ്യവും ബോധ്യപ്പെടുത്തിയാല്‍ തിരികെ നല്‍കുന്നുണ്ട്. 10 ലക്ഷം രൂപ വരെ ഇത്തരത്തില്‍ വിട്ടുനല്‍കാന്‍ കലക്ടര്‍ക്ക് അധികാരമുണ്ട്. അതില്‍കൂടുതലുള്ള തുക ആദായനികുതി അധികൃതരുടെ പരിശോധനക്ക് ശേഷം വിട്ടുകൊടുക്കും. വരുംദിവസങ്ങളില്‍ ചെക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയുമുള്ള പരിശോധന ശക്തിപ്പെടുത്തുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഇ.കെ. മാജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.