വഖഫ് ബോര്‍ഡ് ഓഫിസിലേക്ക് കേരള മുസ്ലിം ജമാഅത്ത് മാര്‍ച്ച് നടത്തി
text_fieldsമഞ്ചേരി: സുന്നി പ്രസ്ഥാനത്തിന്‍െറ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളോടും കമ്മിറ്റികളോടും വഖഫ് ബോര്‍ഡ് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് എ.പി സുന്നി വിഭാഗത്തിന്‍െറ ആഭിമുഖ്യത്തിലുള്ള കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകര്‍ മഞ്ചേരിയില്‍ വഖഫ് ബോര്‍ഡ് ഡിവിഷണല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. നൂറു കണക്കിനു പേര്‍ അണിനിരന്നു. വഖഫ് ബോര്‍ഡിന്‍െറ പുതിയ ഭരണസമിതി വന്ന ശേഷമാണ് സുന്നി പ്രസ്ഥാനത്തിനും സ്ഥാപനങ്ങള്‍ക്കുമെതിരെ അധികാര ദുര്‍വിനിയോഗം നടക്കുന്നതെന്നും തിരുത്തുന്നത് വരെ സമരമുഖത്തുണ്ടാവുമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പറഞ്ഞു. വഖഫ് ബോര്‍ഡ് എടുത്ത തീരുമാനങ്ങള്‍ തെറ്റാണെന്ന് ഹൈകോടതി സിംഗിള്‍ബെഞ്ച് കണ്ടത്തെിയതാണ്. ബോര്‍ഡ് തീരുമാനം അന്തിമമല്ളെന്നും അതിനുമുകളില്‍ നീതിന്യായസംവിധാനമുണ്ടെന്നും സുന്നി പ്രസ്ഥാനത്തിനെതിരെ രംഗത്തിറങ്ങിയവര്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡംഗങ്ങളായ എം.സി. മായിന്‍ഹാജി, എം.കെ. സൈനുദ്ദീന്‍ എന്നിവര്‍ക്കെതിരെയും വിമര്‍ശമുയര്‍ന്നു.
പതിനൊന്നംഗങ്ങളുള്ള വഖഫ് ബോര്‍ഡില്‍ സുന്നി പ്രസ്ഥാനത്തിന് പ്രാതിനിധ്യം നല്‍കിയിട്ടില്ളെന്ന് മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്‍റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി പറഞ്ഞു. . എം.ഐ. ഷാനവാസ് എം.പി വഖഫ് ബോര്‍ഡിന്‍െറ ഓഫിസുപോലും കാണുകയോ ഒരു യോഗത്തിലെങ്കിലും പങ്കെടുക്കുകയോ ചെയ്തിട്ടില്ല. എം.എല്‍.എമാരുടെ പ്രതിനിധികള്‍ ടി.എ അഹമ്മദ് കബീറും എന്‍. ഷംസുദ്ദീനുമാണ്. ഷംസുദ്ദീന്‍ അംഗമായ ബോര്‍ഡില്‍ നിന്ന് നീതി ലഭിക്കുമോയെന്ന് സംശയമാണ്. മണ്ണാര്‍ക്കാട്ട് കൊല്ലപ്പെട്ട സുന്നി പ്രസ്ഥാനത്തിന്‍െറ പ്രവര്‍ത്തകന്‍െറ വീട് സന്ദര്‍ശിക്കാന്‍ പോലും ഷംസുദ്ദീന്‍ മുതിര്‍ന്നിട്ടില്ല. സുന്നികളുടെ വോട്ട് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അബ്ദുറഹ്മാന്‍ ദാരിമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.