കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവം: സിപിഎമ്മിലെ വിഭാഗീയതയെന്ന് ക്രൈംബ്രാഞ്ച്
text_fieldsആലപ്പുഴ: ആലപ്പുഴയിലെ കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എമ്മിലെ വിഭാഗീയതയാണ് സംഭവത്തിനു പിന്നിലെന്ന കണ്ടെത്തലിൽ ഉറച്ചു നിൽക്കുകയാണ് ക്രൈംബ്രാഞ്ച്. േകസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട അഞ്ചുപേരെ തന്നെ പ്രതികളാക്കിയാണു ക്രൈംബ്രാഞ്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ച വൈകിട്ട് കുറ്റപത്രം സമര്‍പ്പിച്ചത്. വി.എസിെൻറ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ്.പി.ചന്ദ്രന്‍, സി.പി.എം കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി.സാബു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരാണ് കേസിലെ പ്രതികള്‍.
2013ന് നവംബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. ലതീഷ് ബി ചന്ദ്രനും സാബുവുമാണ് ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. . പൊലീസിെൻറ പ്രാഥമിക റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിൽ സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതികളായവരെ സിപിഎം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രദേശത്തെ മറ്റ് ചിലരാണെന്ന് അടുത്തിടെ സിപിഐഎം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.