അഖിലേന്ത്യ മെഡിക്കല്‍ പ്രവേശപരീക്ഷ: ശിരോവസ്ത്രം അണിഞ്ഞ് പരീക്ഷക്കത്തൊമെന്ന് ഡിവിഷന്‍ ബെഞ്ചും
text_fieldsകൊച്ചി: മതവിശ്വാസത്തിന്‍െറ ഭാഗമായ ശിരോവസ്ത്രം ധരിച്ചും പൂര്‍ണമായി കൈമറച്ചും അഖിലേന്ത്യ മെഡിക്കല്‍ പ്രവേശപരീക്ഷ എഴുതാന്‍ അനുവദിച്ച ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു. അതേസമയം, ശിരോവസ്ത്രം ധരിക്കുന്നവര്‍ ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാഹാളില്‍ എത്തണമെന്ന് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. അര മണിക്കൂര്‍ മുമ്പ് ഹാജരാകണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഭേദഗതിചെയ്താണ് ഈ നിര്‍ദേശം. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സി.ബി.എസ്.ഇ നല്‍കിയ അപ്പീല്‍ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഹാജരാകേണ്ട സമയം സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സി.ബി.എസ്.ഇ പുറപ്പെടുവിച്ച സര്‍ക്കുലര്‍ അതേപടി പാലിക്കണമെന്ന നിര്‍ദേശത്തോടെ അപ്പീല്‍ ഹരജി ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കി. മാറ്റം വരുത്തിയ സമയക്രമം സംബന്ധിച്ച് സി.ബി.എസ്.ഇ വ്യാപക പ്രചാരണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.എസ്.ഇ അപ്പീല്‍ സമര്‍പ്പിച്ചത്. മതവിശ്വാസത്തിനനുസരിച്ച രീതിയില്‍ വസ്ത്രധാരണം നടത്തി പരീക്ഷയെഴുതാന്‍ തടസ്സമില്ളെന്ന് വ്യക്തമാക്കി സി.ബി.എസ്.ഇ സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ അപ്പീലിലെ ഈ ആവശ്യം പരിഗണിക്കേണ്ടതില്ളെന്ന് സി.ബി.എസ്.ഇയുടെ അഭിഭാഷകന്‍തന്നെ കോടതിയെ അറിയിച്ചു.
ഇത്തരം വസ്ത്രം ധരിക്കുന്നവര്‍ രാവിലെ എട്ടരക്ക് ഹാജരാകണമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയത്. അരമണിക്കൂര്‍ മുമ്പ് ഹാജരാകണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് അനുസരിച്ചാല്‍ ഒമ്പതിന് എത്തിയാല്‍ മതിയാകും. ആശയക്കുഴപ്പം ഒഴിവാക്കി സര്‍ക്കുലര്‍ മാനദണ്ഡമാക്കി പരീക്ഷ നടത്താന്‍ ഉത്തരവിടണമെന്നും സി.ബി.എസ്.ഇ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സി.ബി.എസ്.ഇ സര്‍ക്കുലറിലെ സമയക്രമം പാലിച്ച് ഹാജരാകണമെന്ന നിര്‍ദേശത്തോടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. സര്‍ക്കുലര്‍ ഇറക്കി വസ്ത്രസ്വാതന്ത്യത്തിന് അനുമതി നല്‍കിയെങ്കില്‍ എന്തിന് അപ്പീല്‍ നല്‍കിയെന്നും ഇത്തരം ആശയക്കുഴപ്പത്തിന്‍െറ ആവശ്യമുണ്ടായിരുന്നില്ളെന്നും ഇതിനിടെ കോടതി വാക്കാല്‍ പരാമര്‍ശിച്ചു. മൊബൈല്‍ ജാമറും കാമറകളും മറ്റ് ഇലക്ട്രോണിക്സ് സംവിധാനങ്ങളുമുള്ള ആധുനിക യുഗത്തില്‍ സന്യാസിനിസമൂഹം അടക്കമുള്ളവരുടെ വസ്ത്രസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കിയതെന്തിന്. മതവിശ്വാസത്തെ മാനിച്ചുവേണം നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍. പരിഷ്കൃത സമൂഹമാണെങ്കിലും രാഹുകാലം കഴിഞ്ഞേ പരീക്ഷ നടത്താവൂവെന്ന് ആരെങ്കിലും നിര്‍ദേശം നല്‍കിയാല്‍ നാളെ കോടതികള്‍ക്ക് ഈ വിഷയത്തിലും ഇടപെടേണ്ടിവരും. ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ എല്ലാവരുടെയും വികാരങ്ങളെ മാനിച്ചാകണം തീരുമാനങ്ങളുണ്ടാകേണ്ടത്. മതവിശ്വാസത്തിനനുസൃതമായ രീതിയില്‍ വസ്ത്രധാരണം നടത്തുന്നതിന് എതിരല്ളെന്ന സി.ബി.എസ്.ഇ സര്‍ക്കുലര്‍ നേരത്തേ ഇറക്കിയിരുന്നെങ്കില്‍ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു. മതവിശ്വാസം മൗലികാവാകാശമാണെന്നും അതിനാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ടതില്ളെന്നും തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മത വിശ്വാസത്തിന്‍െറ ഭാഗമായ വസ്ത്രധാരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ പാവറട്ടി സ്വദേശിനി അംന ബിന്ദ് ബഷീര്‍ നല്‍കിയ ഹരജിയിലാണ്് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനിടെയാണ് വസ്ത്രസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തില്ളെന്ന് വ്യക്തമാക്കി സി.ബി.എസ്.ഇ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.