മൈക്രോഫിനാന്‍സ്: പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ആത്മാഹുതി ചെയ്യാം –വെള്ളാപ്പള്ളി
text_fields
അന്തിക്കാട് (തൃശൂര്‍): മൈക്രോഫിനാന്‍സ് സാമ്പത്തിക ഇടപാടില്‍ തനിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ ആത്മാഹുതിക്ക് തയാറാണെന്നും മറിച്ചായാല്‍ ആരോപണമുന്നയിച്ച വി.എസ്. അച്യുതാനന്ദന്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകാന്‍ തയാറുണ്ടോയെന്നും എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പെരിങ്ങോട്ടുകര എസ്.എന്‍.ഡി.പി യൂനിയന്‍ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൈക്രോഫിനാന്‍സിന്‍െറ പേരില്‍ വി.എസ് വേട്ടയാടുകയാണ്. വനിതാ സംഘങ്ങളെ ദുരിതത്തിലാക്കിയ വി.എസിനെ മലമ്പുഴയില്‍ സ്ത്രീകള്‍ തന്നെ തോല്‍പിക്കും. മദ്യവര്‍ജനം പറഞ്ഞ് ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂനിയന്‍ പ്രസിഡന്‍റ് സൂര്യ പ്രമുഖന്‍ തൈവളപ്പില്‍ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി കെ.കെ. ബിനു, അതുല്യഘോഷ്, സജീവ്കുമാര്‍, ഹണി കഞ്ഞാറ, ഇ.വി.എസ്. വിജയന്‍, ടി.ജി. സുഭാഷ്, സുനില്‍ കൊച്ചത്ത്, അഡ്വ. കെ.സി. യതീന്ദ്രന്‍, പി.ബി. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.