തടവുകാര്‍ കാര്‍ട്ടൂണ്‍ വരക്കുന്നു
text_fieldsകൊച്ചി: കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സഹകരണത്തോടെ സംസ്ഥാനത്തെ തടവുകാരിലെ മികച്ച കാര്‍ട്ടൂണിസ്റ്റുകളെ കണ്ടത്തൊന്‍ മത്സരം നടത്തുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. എറണാകുളം വൈ.എം.സി.എയില്‍ നടക്കുന്ന ‘കാലാവസ്ഥാ വ്യതിയാനം’ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കണ്ടതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്വാതന്ത്ര്യം’ എന്നതായിരിക്കും വിഷയം. ഭാര്യാസമേതം പ്രദര്‍ശനം കാണാന്‍ എത്തിയ ഡി.ജി.പിയെ കാര്‍ട്ടൂണിസ്റ്റുകള്‍ വരകളിലാക്കി. രതീഷ് രവിയും സജ്ജീവുമാണ് ബെഹ്റയെ കാരിക്കേച്ചറാക്കിയത്. താനും ചെറിയൊരു ചിത്രകാരനാണെന്നായിരുന്നെന്ന് ഡി.ജി.പി പറഞ്ഞു. ജയിലുകളില്‍ ചിത്രകാരന്മാരും എഴുത്തുകാരുമുണ്ട്. പക്ഷേ, അവരിലെ നര്‍മത്തിന്‍െറ വരകള്‍ കണ്ടത്തൊന്‍ ശ്രമം ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്ന് താല്‍പര്യമുള്ളവരെ പങ്കെടുപ്പിച്ച് സെന്‍ട്രല്‍ ജയിലില്‍ കാര്‍ട്ടൂണ്‍ ശില്‍പശാലയും കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങള്‍ അവര്‍ക്ക് പരിശീലനവും നല്‍കും. മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന കാര്‍ട്ടൂണുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കും. സാമൂഹിക നവീകരണത്തിനൊപ്പം തടവുകാരുടെ മനസ്സുകളില്‍ മാറ്റത്തിനും കാര്‍ട്ടൂണ്‍ ഉപകരിക്കുമെന്ന് ഡി.ജി.പി പറഞ്ഞു.
വൈ.എം.സിഎ പ്രസിഡന്‍റ് പി.ജെ.കുര്യച്ചന്‍, കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, വൈസ് ചെയര്‍മാന്‍മാരായ ജയരാജ് വെള്ളൂര്‍, കെ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി സുധീര്‍നാഥ്, ജോ. സെക്രട്ടറി മനോജ് മത്തശേരി, ട്രഷറര്‍ മോഹനചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. സ്കൂള്‍ കുട്ടികള്‍ മുതല്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ വരെ വരച്ച 125 കാര്‍ട്ടുണുകളാണ് പ്രദര്‍ശനത്തിലുള്ളത്. ബുധനാഴ്ച സമാപിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.