പെട്രോളിന് ഹെല്‍മറ്റ്: ഭൂരിപക്ഷത്തിനും എതിര്‍പ്പെന്ന് സര്‍വേ
text_fieldsകൊച്ചി: ഇരുചക്ര യാത്രികര്‍ക്ക് പമ്പുകളില്‍നിന്ന് പെട്രോള്‍ ലഭിക്കണമെങ്കില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന ഗതാഗത കമീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശത്തോട്് ഭൂരിപക്ഷം യാത്രികര്‍ക്കും എതിര്‍പ്പെന്ന് സര്‍വേ ഫലം. ബൈവീലേഴ്സ് അസോസിയേഷന്‍ ഓഫ് സൗത് ഇന്ത്യ നടത്തിയ സര്‍വേയിലാണ് 82 ശതമാനം പേരും എതിര്‍പ്പ് രേഖപ്പെടുത്തിയത്.
കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ദേശത്തില്‍ അയവു വരുത്തിയെങ്കിലും ഹെല്‍മറ്റ് ധരിക്കാത്തവരെ പമ്പുകളില്‍ നിരീക്ഷിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 14 ജില്ലകളിലായി നടത്തിയ അഭിപ്രായ സര്‍വേയില്‍ 10888 പേരാണ് പങ്കെടുത്തത്. ഇതില്‍ 8904 പേര്‍ കമീഷണറുടെ നീക്കത്തെ എതിര്‍ത്തു. സര്‍വേയില്‍ പങ്കെടുത്ത 2269 വനിതകളില്‍ 1151 പേരും നിര്‍ദേശത്തെ എതിര്‍ത്തു. ആഗസ്റ്റ് ഒന്നുമുതല്‍ നിര്‍ദേശം നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഗതാഗത മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശത്തില്‍ താല്‍പര്യമില്ലാതായതോടെ ഹെല്‍മറ്റ് ധരിക്കാതെ വരുന്നവരെ ഉപദേശിക്കാനും നിരീക്ഷിക്കാനും തീരുമാനിക്കുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.