കേരളത്തിന്‍െറ വിപണി വിവരങ്ങള്‍ തമിഴ്നാടിന്‍െറ കൈയില്‍ –മന്ത്രി
text_fieldsകോട്ടയം: കേരളത്തിന്‍െറ വിപണി സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കണമെങ്കില്‍ തമിഴ്നാടിനെ ആശ്രയിക്കേണ്ട ഗതികേടാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. സി.എസ്.ഐ റിട്രീറ്റ് സെന്‍ററില്‍ അസോസിയേഷന്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ഓഫിസേഴ്സ് കേരള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് മാര്‍ക്കറ്റിങ് വിഭാഗം ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തതാണ് കാരണം.
കേരളത്തിലെ വിപണി തമിഴ്നാട് ലോബി കൈയടക്കാനുള്ള പ്രധാന കാരണവും ഇതാണ്. ഉല്‍പാദന വര്‍ധനക്കുവേണ്ടി പണം ചെലവഴിക്കുന്നതിന് മുമ്പ് വിപണന സംവിധാനം മെച്ചപ്പെടുത്തണം. ഓണത്തിന് മുമ്പ് 1250 വിപണികള്‍ രൂപവത്കരിക്കും. ഇതിനു മുന്നോടിയായി എല്ലാ ജില്ലയിലെയും വിപണന രീതിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കണം. ഇക്കാര്യത്തില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങണം. കൃഷി വകുപ്പില്‍ നിരവധി പ്രശ്നങ്ങളുണ്ട്. ഉദ്യോഗസ്ഥരുടെ പ്രായോഗിക പ്രശ്നങ്ങളില്‍ ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൃഷി ഓഫിസര്‍മാര്‍ കര്‍ഷകരുമായി ബന്ധം സ്ഥാപിക്കണം. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള മനസ്സ് കൃഷി ഓഫിസര്‍മാര്‍ക്കുണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ഉദ്യോഗസ്ഥ സ്ഥലം മാറ്റം വ്യക്തമായ മാനദണ്ഡങ്ങള്‍ പ്രകാരമാക്കും. അസോസിഷേന്‍ സംസ്ഥാന പ്രസിഡന്‍റ് ബൈജു എസ്. സൈമണ്‍ അധ്യക്ഷതവഹിച്ചു.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
എം.എല്‍.എമാരായ സുരേഷ്കുറുപ്പ്, സി.കെ. ആശ, സംസ്ഥാന ട്രഷറന്‍ ഷാജന്‍ മാത്യു, വൈസ് പ്രസിഡന്‍റ് മധു ജോര്‍ജ് മത്തായി, ജനറല്‍ സെക്രട്ടറി വി. രജത, ജോയന്‍റ് സെക്രട്ടറി അജയ് അലക്സ് എന്നിവര്‍ സംബന്ധിച്ചു. അസോസിയേഷന്‍ ഭാരവാഹികള്‍: ബൈജു എസ്. സൈമണ്‍ (പ്രസി.), വി. രജത (ജന. സെക്ര.), ഷാജന്‍ മാത്യു (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.