വള്ളങ്ങള്‍ തിരമാലയില്‍ തകര്‍ന്നു; 20 കോടിയുടെ നഷ്ടം
text_fieldsആലപ്പുഴ: കരയില്‍ നങ്കൂരമിട്ടിരുന്ന വള്ളങ്ങള്‍ തിരമാലയില്‍പ്പെട്ട് കടലില്‍ ഒഴുകി തകര്‍ന്നു. ചള്ളിക്കടപ്പുറത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ചാകരയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ചള്ളിക്കടപ്പുറത്ത് മത്സ്യബന്ധന വള്ളങ്ങള്‍ നങ്കൂരമിട്ടത്. മത്സ്യബന്ധനത്തിനുശേഷം കരക്കത്തെിച്ച വള്ളങ്ങള്‍ രാത്രി 12ഓടെ ആരംഭിച്ച കടല്‍ക്ഷോഭത്തില്‍പ്പെട്ട് ഒഴുകിപ്പോവുകയായിരുന്നു. മത്സ്യഫെഡിന്‍െറയും ഫിഷറീസിന്‍െറയും കണക്കനുസരിച്ച് 27ഓളം വള്ളങ്ങളാണ് തകര്‍ന്നത്. ചെറുതും വലുതുമായ വള്ളങ്ങള്‍ക്കൊപ്പം ഇവയുടെ എന്‍ജിനുകളും വലകളും മറ്റുപകരണങ്ങളും നശിച്ചു. പ്രാഥമിക കണക്കനുസരിച്ച് 20 കോടിയില്‍പരം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 60 മുതല്‍ 65 ലക്ഷം വരെ വിലയുള്ള വലിയ വള്ളങ്ങളും തകര്‍ന്നതാണ് നഷ്ടം വലുതാകാന്‍ കാരണം.
കടലാക്രമണത്തില്‍ 300 മീറ്ററോളം കരയിലേക്ക് തിരമാല ഇരച്ചുകയറി. കരയിലുണ്ടായിരുന്ന 60ഓളം വള്ളങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. പിന്നീട് കായംകുളത്തുനിന്ന് ഫിഷറീസിന്‍െറ ബോട്ട് എത്തി അപകടത്തില്‍പെട്ട വള്ളങ്ങള്‍ കരക്കത്തെിക്കാന്‍ ശ്രമമാരംഭിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയെന്നാരോപിച്ച് തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ ഗതാഗതം സ്തംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.