ദേശീയപതാകയെ അപമാനിച്ച കേസില്‍ ബംഗാള്‍ സ്വദേശി റിമാന്‍ഡില്‍
text_fieldsവണ്ടൂര്‍: ദേശീയപതാകയെ അപമാനിച്ച കേസില്‍ വണ്ടൂരില്‍ പിടിയിലായ പശ്ചിമബംഗാള്‍ സ്വദേശി മുര്‍ഷിദാബാദ് ബൊക്കാറോ ബേഹര്‍നഗറില്‍ അബ്ദുല്‍ വാഹിദിനെ (24) റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്. ദേശീയപതാക പുതപ്പിച്ച നായയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ്ചെയ്തതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ദുര്‍ഗാദേവിയുടെ വിഗ്രഹത്തെ അപമാനിച്ച ഫോട്ടോ പോസ്റ്റ് ചെയ്തതിനും കേസെടുത്തിട്ടുണ്ട്. ബംഗ്ളാദേശ് പതാകയെ മഹത്വവത്കരിച്ചതായും പൊലീസ് പറഞ്ഞു. നാലുമാസമായി വണ്ടൂരിലും പരിസര പ്രദേശങ്ങളിലും കെട്ടിടനിര്‍മാണ ജോലികള്‍ ചെയ്യുകയാണ് വാഹിദ്. കുറ്റിയിലെ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍ വാഹിദിനെ ചോദ്യം ചെയ്തു. ദേശീയപതാകയെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചതിനും മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനുമാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.