കാരണം കാണിക്കല്‍ നോട്ടീസിന് വ്യക്തതയില്ലെന്ന് അഡ്വ. ജയശങ്കര്‍
text_fieldsകൊച്ചി: ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ തനിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ ഉള്ളടക്കം വ്യക്തമല്ലാത്തതിനാല്‍ കൂടുതല്‍ വ്യക്തമായത് നല്‍കണമെന്നാവശ്യപ്പെട്ട് മറുപടി നല്‍കിയെന്ന് അഡ്വ. എ. ജയശങ്കര്‍. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലെ പ്രശ്നത്തില്‍ അഭിഭാഷകര്‍ക്കെതിരായ നിലപാടെടുത്തുവെന്ന പേരിലാണ് ജയശങ്കറുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ അസോസിയേഷന്‍ നടപടിക്ക് തീരുമാനിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് നോട്ടീസ് നല്‍കിയത്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വ്യക്തമല്ളെന്ന് ജയശങ്കര്‍ പറഞ്ഞു.
നോട്ടീസിലെ ഒന്നു മുതല്‍ ആറു വരെ ഖണ്ഡികയില്‍ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിശദീകരിച്ചിട്ടുള്ളത്. ഏഴാം ഖണ്ഡികക്കാണ് താന്‍ മറുപടി നല്‍കേണ്ടത്. എന്നാല്‍, ഇത് അവ്യക്തമാണ്. വായിച്ചാല്‍ മനസ്സിലാകുന്ന നോട്ടീസ് ലഭിച്ചാല്‍ മറുപടി ഉടന്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജയശങ്കറെ കൂടാതെ സി.പി. ഉദയഭാനു, ഡോ. സെബാസ്റ്റ്യന്‍ പോള്‍, കാളീശ്വരം രാജ്, ശിവന്‍ മഠത്തില്‍ തുടങ്ങിയവര്‍ക്കെതിരെയും അസോസിയേഷന്‍ നടപടിക്ക് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.