ഭരണപരിഷ്കരണ കമീഷന്‍ ചെയര്‍മാന്‍: വി.എസ് തികച്ചും അര്‍ഹന്‍ –കോടിയേരി
text_fieldsതിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ ഭരണപരിഷ്കരണ കമീഷന്‍ ചെയര്‍മാനായി നിയമിച്ചത് അദ്ദേഹം അതിന് തികച്ചും അര്‍ഹനായതുകൊണ്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതേസമയം സര്‍ക്കാറില്‍നിന്നുള്ള അറിയിപ്പ് വരട്ടേ, അപ്പോള്‍ പ്രതികരിക്കാമെന്നായിരുന്നു പുതിയ സ്ഥാനലബ്ധി സംബന്ധിച്ച് വി.എസിന്‍െറ പ്രതികരണം. വി.എസിന്‍െറ പദവി സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിന്‍െറ ആക്ഷേപത്തിനുള്ള മറുപടിയായിരുന്നു കോടിയേരിയുടെ പ്രസ്താവന. അതേസമയം, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു വ്യക്തമായമറുപടി നല്‍കാതെ അനിശ്ചിതത്വം നിലനിര്‍ത്തിയുള്ള വി.എസിന്‍െറ മറുപടി.
മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും നിയമനിര്‍മാണസഭയിലെ അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഭരണപരിചയവും അനുഭവ സമ്പത്തുമുള്ള മറ്റൊരാളും വി.എസിനെപ്പോലെ ഇന്ന് കേരളത്തിലില്ളെന്ന് കോടിയേരി പറഞ്ഞു. വി.എസിന് നല്‍കണമെന്നുള്ള ഉദ്ദേശത്തോടെ കണ്ടുപിടിച്ച ഒന്നല്ല ഭരണപരിഷ്കരണ കമീഷന്‍. അനുഭവസമ്പത്തുള്ള മുന്‍മുഖ്യമന്ത്രിയെ ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിമാരെ അംഗങ്ങളുമായി രൂപവത്കരിച്ച കമീഷന്‍ ഭരണത്തിന്‍െറ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നടത്തുന്ന ഇടപെടലാണെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.