ഹജജ് ക്യാമ്പ്: ഒരുക്കം അവസാന ഘട്ടത്തില്‍
text_fieldsകരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ് ക്യാമ്പിന്‍െറ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ ഇത്തവണയും ക്യാമ്പ് നെടുമ്പാശ്ശേരിയിലാണ്. വിമാനത്താവളത്തിന് സമീപത്തെ മെയിന്‍റനന്‍സ് ഹാങറില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ നടക്കുകയാണെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. പന്തല്‍ നിര്‍മാണം മാത്രമാണ് ബാക്കിയുള്ളത്. ആഗസ്റ്റ് 22നാണ് കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക. 16 മുതല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ താല്‍ക്കാലിക ഓഫിസ് നെടുമ്പാശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കും. 17 മുതല്‍ ഹജ്ജ് സെല്ലിന്‍െറയും പ്രവര്‍ത്തനം തുടങ്ങും. വളണ്ടിയര്‍മാര്‍ 19 മുതല്‍ എത്തും.
ആഗസ്റ്റ് 21നാണ് ആദ്യ സംഘത്തിലുള്ള തീര്‍ഥാടകര്‍ ക്യാമ്പിലത്തെുക. 22 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പുറമെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും നെടുമ്പാശ്ശേരി വഴിയാണ് പുറപ്പെടുക. ദിവസവും രണ്ട് വിമാനങ്ങളുണ്ടാകും. സൗദി എയര്‍ ലൈന്‍സിനാണ് ഈ വര്‍ഷത്തെ സര്‍വിസിന്‍െറ ചുമതല. 450 തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്ന വലിയ വിമാനങ്ങളാണ് ഈ വര്‍ഷം ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.