വികാരഭരിതനായി മാണി; കരഘോഷത്തോടെ സദസ്സ്
text_fieldsചരല്‍ക്കുന്ന്: പലപ്പോഴും വികാരഭരിതനായായിരുന്നു ചരല്‍ക്കുന്നില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണിയുടെ പ്രസംഗം. യു.ഡി.എഫ് വിടാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ അതിലേക്കൊന്നും കടക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. രാവിലെ മുതല്‍ പ്രമുഖനേതാക്കളുമായി ഒറ്റക്കും കൂട്ടായും ചര്‍ച്ച നടത്തിയശേഷമാണ് മാണി അന്തിമ നിലപാട് പരോക്ഷമായി പ്രഖ്യാപിച്ചത്.
യു.ഡി.എഫ് വിടുമെന്ന് പരോക്ഷ സൂചന നല്‍കി മാണി നടത്തിയ പ്രസംഗത്തെ നീണ്ട കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്. രാവിലെ വാര്‍ത്താലേഖകര്‍ക്കു പിടികൊടുക്കാതിരുന്ന മാണി 11.30ഓടെ പുറത്തത്തെി ഉച്ചക്കുശേഷം മാധ്യമങ്ങളുമായി സംസാരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സമ്മേളനത്തിനു തുടക്കം കുറിച്ച് കെ.എം. മാണിയും പി.ജെ. ജോസഫും ചേര്‍ന്ന് രാവിലെ പതാക ഉയര്‍ത്തി. പാര്‍ട്ടിയുടെ ആത്മാഭിമാനം പണയപ്പെടുത്തി ഇനിയും മുന്നോട്ടു പോകാനാവില്ളെന്ന് സ്റ്റിയറിങ് കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എം.പിയും വ്യക്തമാക്കി.
പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, വൈസ് ചെയര്‍മാന്‍ സി.എഫ്. തോമസ്, ജോസ് കെ. മാണി എം.പി, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, പ്രഫ. എന്‍. ജയരാജ്, റോഷി അഗസ്റ്റിന്‍, മുന്‍ എം.എല്‍.എ തോമസ് ഉണ്ണിയാടന്‍, മുതിര്‍ന്ന നേതാക്കളായ പി.ജെ. അഗസ്തി, ടി.യു. കുരുവിള, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറിമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍, നിയോജക മണ്ഡലം പ്രസിഡന്‍റുമാര്‍ എന്നിവര്‍ അടക്കം 225ഓളം പേരാണ് ദ്വിദിന ചരല്‍ക്കുന്ന് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.