സ്വയം തീരുമാനമെടുക്കുന്നവർ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും -ചെന്നിത്തല
text_fieldsതിരുവനന്തപുരം: കോൺഗ്രസിനോടൊ യു.ഡി.എഫിലോ കെ.എം മാണി ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ചതിച്ചുവെന്ന് മാണി പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. മാണിയുടെ അന്തിമ തീരുമാനം വന്നശേഷം പാർട്ടി പ്രതികരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സ്വന്തമായി തീരുമാനമെടുക്കുന്നവർ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും. കോൺഗ്രസിന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല. മുന്നണി ഒറ്റക്കെട്ടാണെന്നും യു.ഡി.എഫിനെ തകർക്കാൻ ആർക്കും കഴിയില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയെ തോൽപിക്കാൻ പ്രവർത്തിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ എം.എം ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിനോടും ഇടതുപക്ഷത്തോടും സമദൂര നിലപാടാണെന്ന് ശനിയാഴ്ച ചരൽക്കുന്നിൽ നടന്ന കേരളാ കോൺഗ്രസ് എം പാർട്ടി ക്യാമ്പിൽ ചെയർമാൻ കെ.എം മാണി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.