മാണി യു.ഡി.എഫ് വിടാൻ കാരണം ബാർ കോഴ കേസ്: ഉമ്മൻചാണ്ടി
text_fieldsകോട്ടയം: ബാർ കോഴ കേസാണ് കെ.എം മാണി നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് എം യു.ഡി.എഫ് വിടാൻ കാരണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോഴ കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങൾ മാണി വിഭാഗത്തിൽ ചില ആശയകുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കി.
കേസിനെ കുറിച്ച് വിജിലൻസ് കോടതിക്ക് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളിലും മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. വിജിൻസിന്‍റെ ആദ്യ റിപ്പോർട്ട് പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ രണ്ടാമത്തെ റിപ്പോർട്ടിൽ അത് പരിഹരിച്ചിരുന്നു. മാണിയുടെ തീരുമാനം ദൗർഭാഗ്യകരമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
യു.ഡി.എഫ് വിടാനുള്ള കാരണം കെ.എം മാണി വ്യക്തമാക്കണമെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം എന്താണ് സംഭവിച്ചതെന്ന് മാണി പറയണം. കാര്യങ്ങള്‍ പറയാതെ പോകുന്നത് രാഷ്ട്രീയ അധാര്‍മികതയാണെന്നും കൊല്ലത്ത് മാധ്യമപ്രവർത്തകരോട് ഷിബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.