മുന്നണി വിടാൻ മാണി നേരത്തെ തീരുമാനിച്ചു -വി.എം സുധീരൻ
text_fieldsതിരുവനന്തപുരം: മുന്നണി വിടാൻ മാണി നേരത്തെ തീരുമാനിച്ചുവെന്നും പിന്നീടാണ് അതിനുള്ള കാരണം കണ്ടെത്തിയതെന്നും കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. കോൺഗ്രസ് ഒറ്റക്കെട്ടാണ്. തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനോടോ യു.ഡി.എഫിലോ കെ.എം മാണി ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. അവരുടെ പാർട്ടി പ്രതിനിധികളും പ്രശ്നങ്ങൾ ഉന്നയിച്ചില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസിൽ നിന്ന് ഫ്രാൻസിസ് ജോർജും കൂട്ടരും പാർട്ടിവിട്ട് പോയിട്ടും അവർക്ക് തെരഞ്ഞെടുപ്പിൽ 15 സീറ്റുകൾ നൽകി. ഇത് കോൺഗ്രസിെൻറ മര്യാദയാണെന്നും സുധീരൻ പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പി പോലുള്ള വർഗീയ ശക്തികൾ ശക്തിയാർജ്ജിക്കുന്ന സമയത്താണ് മാണി വിഭാഗം മുന്നണി വിടുന്നതെന്നത് വേദനാജനകമാണ്. തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടാൽ അടിപതറാതെ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. അല്ലാതെ അതിൽ നിന്ന് ഒളിച്ചോടുന്നത് രാഷ്ട്രീയ തറവാടിത്തത്തിന് ചേർന്നതല്ലെന്നും സുധീരൻ കുറ്റപ്പെടുത്തി.
കോൺഗ്രസ് മാണിയുമായി നീതിപൂർവമായി മാത്രമേ പെരുമാറിയിട്ടുള്ളൂ. കോൺഗ്രസിൽ ഭിന്നതയുണ്ടാക്കാനാണ് മാണിയുടെ ശ്രമം. അത് വിലപോവില്ലെന്നും സുധീരൻ പറഞ്ഞു. ബി.ജെ.പിക്കും സി.പി.എമ്മിനും കേരള കോൺഗ്രസിനോട് മൃദു സമീപനമാണുള്ളതെന്നും സുധീരൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.