Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2016 2:10 PM IST Updated On
date_range 8 Aug 2016 2:10 PM ISTചരിത്രത്തിനൊപ്പം നടന്ന് കേരള കോണ്‍ഗ്രസ്
text_fieldsbookmark_border
കോട്ടയം: ഗൂഢാലോചന ആരോപിച്ച് കോണ്‍ഗ്രസില്‍നിന്ന് പിളര്‍ന്ന് മാറി രൂപപ്പെട്ട കേരള കോണ്‍ഗ്രസ് ഇപ്പോള്‍ യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കുമ്പോഴും കാരണമായി ഉയര്‍ത്തുന്നത് ഗൂഢാലോചന. കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോക്കെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് 1964ല്‍ കേരള കോണ്‍ഗ്രസ് പിറവിയെടുത്തത്. ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരുവിഭാഗം കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ പാര്‍ട്ടിക്കും ചെയര്‍മാനുമെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നത്.
പി.ടി. ചാക്കോക്കെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അന്ന് കോണ്‍ഗ്രസിലെ 15 എം.എല്‍.എമാര്‍ രംഗത്തുവരികയും അവര്‍ പ്രത്യേക ബ്ളോക്കായി ഇരിക്കാന്‍ അനുമതി നല്‍കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു. ആവര്‍ത്തനമെന്നപോലെ കോണ്‍ഗ്രസുമായുള്ള ഭിന്നതയെതുടര്‍ന്ന് കെ.എം. മാണിയുടെ നേതൃത്വത്തില്‍ ആറ് എം.എല്‍.എമാര്‍ ഇപ്പോള്‍ പ്രത്യേക ബ്ളോക്കാകുന്നു.
അന്ന് പി.ടി. ചാക്കോക്ക് പൊതുസമൂഹത്തിലും പാര്‍ട്ടിയിലും ലഭിച്ച സ്വീകാര്യതയാണ് കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തെ ചൊടിപ്പിച്ചതെങ്കില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരിക്കെ ഇടതുപക്ഷവുമായി ചേര്‍ന്ന് കെ.എം. മാണി മുഖ്യമന്ത്രിയാകുമെന്ന സംശയമാണ് കെ.എം. മാണിക്കെതിരെ തിരിയാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
1963 ഡിസംബര്‍ എട്ടിന് അന്നത്തെ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയുടെ വാഹനം ഇടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതിനൊപ്പം കാറില്‍ കൂളിങ് ഗ്ളാസ് ധരിച്ച ഒരു സ്ത്രീയുണ്ടായിരുന്നെന്ന വാര്‍ത്ത കത്തിപ്പടര്‍ന്നു. ഇത് കോണ്‍ഗ്രസിനുള്ളില്‍ കലാപത്തിനിടയാക്കി. ലിഫ്റ്റ് ചോദിച്ചുകയറിയ പത്മംമേനോന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു കാറിലെന്ന ചാക്കോയുടെ വിശദീകരണം കോണ്‍ഗ്രസുകാര്‍ ചെവിക്കൊണ്ടില്ല. ആദ്യം സി.എം. സ്റ്റീഫന്‍ ചാക്കോയുടെ രാജി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആര്‍. ശങ്കറും കൈവിട്ടതോടെ ചാക്കോ രാജിവെച്ചു. തുടര്‍ന്ന് നടന്ന കെ.പി.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും തോറ്റതോടെ പി.ടി. ചാക്കോ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. തുടര്‍ന്ന് കേസ് സംബന്ധമായ ആവശ്യത്തിന് കോഴിക്കോട് കുറ്റ്യാടിയില്‍ എത്തിയ ചാക്കോ അവിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.
ചാക്കോയുടെ മരണം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ വഴിവെച്ചു. കോണ്‍ഗ്രസുകാരുടെ ചതിയില്‍ മനംനൊന്താണ് ചാക്കോ ഹൃദയംപൊട്ടി മരിച്ചതെന്ന് ഒരുവിഭാഗം ആരോപിച്ചു. ഇതിന്‍െറ തുടര്‍ച്ചയായി ചാക്കോയോടുള്ള കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുന്നതായി 15കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രഖ്യാപിച്ചു. ഇവര്‍ എന്‍.എസ്.എസ് ആചാര്യന്‍ മന്നത്ത് പത്മനാഭന്‍െറ ആശിര്‍വാദത്തോടെ 1964ല്‍ കോട്ടയത്ത് തിരുനക്കര മൈതാനത്ത് കേരള കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. കെ.എം.ജോര്‍ജ് ചെയര്‍മാനും ആര്‍. ബാലകൃഷ്ണപിള്ള വൈസ് ചെയര്‍മാനുമായി.
പാര്‍ട്ടി രൂപവത്കരണ സമയത്ത് കെ.എം. മാണി കോട്ടയം ഡി.സി.സി സെക്രട്ടറിയായിരുന്നു. പിന്നീട് കേരള കോണ്‍ഗ്രസിലത്തെിയ മാണി, കെ.എം. ജോര്‍ജിന്‍െറ മരണത്തിനുശേഷം നേതൃസ്ഥാനത്തെ ചൊല്ലി ആര്‍. ബാലകൃഷ്ണപിള്ളയുമായി മാനസികമായി അകന്നു. 1977ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഭിന്നത രൂക്ഷമാകുകയും ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് ബിക്ക് രൂപംനല്‍കുകയും ചെയ്തു.
1979ല്‍ കെ.എം. മാണിയും പി.ജെ. ജോസഫും തമ്മില്‍ തെറ്റിപ്പിരിഞ്ഞു. മാണി ഭരണമുന്നണിയില്‍ തുടര്‍ന്നപ്പോള്‍ ജോസഫ് പ്രതിപക്ഷത്ത് കെ. കരുണാകരന്‍െറ ഒപ്പമായിരുന്നു. 1980ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപവത്കരണത്തില്‍ എ.കെ. ആന്‍റണിക്കൊപ്പം മാണിയും പങ്കാളിയായി ആദ്യ നായനാര്‍ സര്‍ക്കാറിന്‍െറ ഭാഗമായതോടെ ജോസഫ് പ്രതിപക്ഷത്ത് സജീവമായി. മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെട്ട് 1982ല്‍ കെ.എം. മാണിയും ആന്‍റണി കോണ്‍ഗ്രസിനൊപ്പം യു.ഡി.എഫില്‍ എത്തുകയായിരുന്നു. അന്ന് തുടങ്ങിയ ബന്ധമാണ് ഞായറാഴ്ച കെ.എം. മാണി പൊട്ടിച്ചെറിഞ്ഞത്. ഇതിനിടയില്‍ കേരള കോണ്‍ഗ്രസ് നിരവധി പിളര്‍പ്പുകള്‍ക്കും ലയനങ്ങള്‍ക്കും സാക്ഷിയായി. തുടര്‍ന്നുള്ള എല്ലാ പിളര്‍പ്പുകളിലും ഒരുവശത്ത് മാണി നിലയുറപ്പിച്ചിരുന്നു. 23 വര്‍ഷത്തിനുശേഷം 2010 മേയില്‍ പി.ജെ. ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു. യു.ഡി.എഫില്‍ ഇനി അവശേഷിക്കുന്നത് കേരള കോണ്‍ഗ്രസ് ജേക്കബ് മാത്രമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story