പുറ്റിങ്ങൽ വെടിക്കട്ടപകടം: ജില്ലാ ഭരണകൂടത്തിനും പൊലീസിനും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
text_fieldsകൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട‍് അപകടത്തില്‍ ജില്ലാ ഭരണകൂടത്തിനും പൊലീസിനും വീഴ്ച പറ്റിയെന്ന് എക്സ്പ്ലോസീവ് കണ്‍ട്രോളറുടെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാഭരണകൂടവും ക്ഷേത്രഭരണസമിതിയും തമ്മില്‍ ഏകോപനമുണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോർട്ട് ഉടൻ തന്നെ കേന്ദ്ര സർക്കാറിന് കൈമാറും.
വെടിക്കെട്ടിന് അപേക്ഷ നിരസിച്ചത് അവസാന നിമിഷം മാത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.വെടിക്കെട്ടിന് നൽകിയ അപേക്ഷ നിരസിച്ചിട്ടും ആചാരം മുടക്കാനാവില്ലെന്ന് ക്ഷേത്ര ഭാരവാഹികളുടെ നിലപാടിനെ പൊലീസ് അനുകൂലിക്കുകയായിരുന്നു. വെടിക്കെട്ട് തടയാൻ അധികാരികൾ ഉണർന്നു പ്രവർത്തിച്ചില്ല. വെടിക്കെട്ട് നടത്തുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല. ദുരന്ത നിവാരണത്തിനുള്ള സംവിധാനങ്ങളൊന്നും തന്നെ ഏർപ്പെടുത്തിയിരുന്നുമില്ല. വെടിക്കെട്ടിനുള്ള സ്‌ഫോടക വസ്‌തുക്കൾക്ക് സുരക്ഷയില്ലാതെയാണ് സൂക്ഷിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസിൽ 43 പ്രതികളെ ചേർത്താണ് പൊലീസ് കേസെടുത്തത്. പിന്നീട് മുഴുവൻ പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഏപ്രിൽ 10നുണ്ടായ വെടിക്കെട്ട് അപകടത്തിൽ 111 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.