എ.ടി.എം തട്ടിപ്പ്: ഇരകൾക്ക് പണം തിരിച്ചു നല്‍കുമെന്ന് എസ്.ബി.ടി
text_fieldsതിരുവനന്തപുരം: എ.ടി.എം തട്ടിപ്പിന് ഇരയായവര്‍ക്കു പണം തിരിച്ചു നല്‍കുമെന്ന് എസ്.ബി.ടി ചീഫ് ജനറല്‍ മാനേജര്‍ ആദികേശവന്‍. അവരുടേതല്ലാത്ത കാരണങ്ങളാലാണ് സംഭവം നടന്നതിനാലാണ് നടപടി. തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ കര്‍ശനമാക്കും. കേരളത്തിലെ എല്ലാ എ.ടി.എമ്മുകളിലും പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിനായി ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുമെന്നും ആദികേശവന്‍ പറഞ്ഞു.
ശനി, ഞായര്‍ ദിവസങ്ങളിലായി തങ്ങളുടെ അക്കൗണ്ടില്‍നിന്ന് അജ്ഞാതര്‍ പണം അപഹരിച്ചെന്ന് കാട്ടി 25 പരാതികളാണ് കന്‍േറാണ്‍മെന്‍റ്, പേരൂര്‍ക്കട, മ്യൂസിയം, വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചത്. എസ്.ബി.ഐ, എസ്.ബി.ടി, ഐ.ഡി.ബി.ഐ ബാങ്കുകളുടെ വിവിധ ശാഖകളില്‍ അക്കൗണ്ടുള്ളവരുടെ 2.45 ലക്ഷം രൂപയാണ് അപഹരിക്കപ്പെട്ടത്. വെള്ളയമ്പലം ആല്‍ത്തറ എസ്.ബി.ഐ ശാഖയോടു ചേര്‍ന്ന എ.ടി.എം കൗണ്ടറില്‍നിന്ന് ഇലക്ട്രോണിക് ഉപകരണം പൊലീസ് കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.