മെസേജ് അലര്‍ട്ട് സംവിധാനം ഫലപ്രദമല്ളെന്ന് ആക്ഷേപം
text_fieldsതിരുവനന്തപുരം: പണമിടപാട് സംബന്ധിച്ച് ബാങ്കുകളുടെ മെസേജ് അലര്‍ട്ട് സംവിധാനം ഫലപ്രദമല്ളെന്ന് ആക്ഷേപം. ഇത്തരം സന്ദേശം നല്‍കാന്‍ ബാങ്കുകള്‍ ഇടപാടുകാരില്‍നിന്ന് പണം ഈടാക്കുന്നുണ്ട്. എന്നാല്‍, പലപ്പോഴും ഇടപാട് നടക്കുമ്പോള്‍ സന്ദേശം ലഭിക്കുന്നില്ല. ഇപ്പോള്‍ തട്ടിപ്പിനിരയായ ചിലര്‍ക്ക് ഇപ്രകാരം സന്ദേശം ലഭിച്ചിട്ടില്ല.എ.ടി.എം ഇടപാടുകള്‍ക്കുപോലും ബാങ്കുകള്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. മാസം നിശ്ചിത തവണയില്‍ കൂടുതല്‍ എ.ടി.എമ്മില്‍നിന്ന് ഇടപാട് നടത്തിയാല്‍ അതിന് നിരക്ക് ഈടാക്കിവരുകയാണ്.
മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നതും ഇടപാടുകാരുടെ കീശ ചോര്‍ത്തുന്നു. ബാങ്കുകളില്‍ വന്ന ആധുനീകരണത്തിന് മുഴുവന്‍ ഇടപാടുകാരില്‍നിന്നും നിരക്ക് ഈടാക്കുന്ന ബാങ്കുകള്‍ പല എ.ടി.എമ്മിലും കാവല്‍ക്കാരെപ്പോലും ഏര്‍പ്പെടുത്തിയിട്ടില്ല. ചെലവ് കുറക്കുന്നതിന്‍െറ ഭാഗമായാണ് ഇത്. പല ബാങ്കുകളും എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്നതടക്കമുള്ള ചുമതലകള്‍ക്ക് പുറംകരാര്‍ നല്‍കിയിരിക്കുകയാണ്. എ.ടി.എമ്മുകളില്‍നിന്ന് കള്ളനോട്ട് കിട്ടിയതടക്കം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം കവര്‍ച്ചയുടെ സാഹചര്യത്തില്‍ എല്ലാ ബാങ്കും എ.ടി.എമ്മുകളില്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.