െപാലീസ് ഓഫിസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പില്‍ ഇടതിന് മേല്‍ക്കൈ
text_fieldsതിരുവനന്തപുരം: കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഇടതനുകൂലവിഭാഗത്തിന് മേല്‍ക്കൈ. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം കഴിഞ്ഞപ്പോള്‍ 19 പൊലീസ് ജില്ലകളില്‍ ഇടതനുകൂല വിഭാഗം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പത്തിടങ്ങളില്‍ മാത്രമാണ് വലതനുകൂല വിഭാഗം മത്സരിക്കാനിറങ്ങുന്നത്.
ഇവിടങ്ങളില്‍ അവര്‍ക്ക് സംഘബലം കുറവായതിനാല്‍ തൂത്തുവാരാനാകുമെന്നാണ് ഇടതുക്യാമ്പ് പ്രതീക്ഷിക്കുന്നത്. എ.എസ്.ഐ മുതല്‍ ഇന്‍സ്പെക്ടര്‍ (സി.ഐ) വരെയുള്ള ഉദ്യോഗസ്ഥരുടെ സംഘടനയാണ് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍. 19 പൊലീസ് ജില്ലകള്‍, ഏഴ് ബറ്റാലിയനുകള്‍, ടെലികമ്യൂണിക്കേഷന്‍, പൊലീസ് അക്കാദമി, ആര്‍.ആര്‍.ആര്‍.എഫ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് 16നാണ് യൂനിറ്റ് തെരഞ്ഞെടുപ്പ്. 21ന് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും 30ന് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും നടത്താനാണ് പൊലീസ് മേധാവിയുടെ ഉത്തരവ്. അതേസമയം, കേരള പൊലീസ് അസോസിയേഷന്‍ ഡി.ജി.പിയുടെ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.