വാളകം സ്കൂള്‍: മാനേജര്‍ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് പിള്ള ഹൈകോടതിയില്‍
text_fieldsകൊട്ടാരക്കര: വാളകം രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ സ്ഥാനത്തേക്ക് ഇനി മടങ്ങിവരില്ലെന് കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷണ്ണപിള്ള ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കെ.ഇ.ആര്‍ ചട്ടം അനുസരിച്ച് കേസില്‍ ശിക്ഷിച്ച ആള്‍ക്ക് സ്കൂളിന്‍െറ മാനേജരായി തുടരാന്‍ യോഗ്യതയില്ലെന്നുകാട്ടി സ്കൂള്‍ അധ്യാപികയും വിവാദമായ വാളകം സംഭവത്തിലെ കൃഷ്ണകുമാറിന്‍െറ ഭാര്യയുമായ ഗീത സമര്‍പ്പിച്ച കേസില്‍ സത്യവാങ്മൂലം നല്‍കാന്‍ ഹൈകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
കേസിനത്തെുടര്‍ന്ന് മാനേജര്‍സ്ഥാനം മരുമകന്‍ മോഹന്‍ദാസിന് കൈമാറി പിള്ള കൊട്ടാരക്കര ഡി.ഇ.ഒക്ക് കത്ത് നല്‍കി. എന്നാല്‍, ഇത്തരത്തില്‍ അധികാരം കൈമാറിയാല്‍ കേസ് കഴിയുമ്പോള്‍ വീണ്ടും പിള്ള സ്ഥാനത്തേക്ക് വരുമെന്ന് എതിര്‍ഭാഗം വാദിച്ചതിനത്തെുടര്‍ന്നാണ് സത്യവാങ് മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇനി മാനേജര്‍ സ്ഥാനത്തേക്ക് മടങ്ങില്ളെന്ന് സത്യവാങ്മൂലം നല്‍കുകയായിരുന്നു. സ്കൂള്‍ മാനേജരായ ബാലകൃഷ്ണപിള്ളയുമായി കൃഷ്ണകുമാറും ഭാര്യ ഗീതയും ഏറെനാളായി നിയമയുദ്ധത്തിലാണ്. ഇതിനിടെ, കൃഷ്ണകുമാര്‍ ദുരൂഹസാഹചര്യത്തില്‍ അപകടത്തില്‍പെട്ടതോടെയാണ് ശത്രുത മറനീക്കിയത്. ഇതിനുപിന്നില്‍ സ്കൂള്‍ മാനേജര്‍ക്ക് പങ്കുണ്ടെന്ന് ആക്ഷേപം ഉയര്‍ത്തി വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ രംഗത്തത്തെിയിരുന്നു. വിവാദങ്ങളത്തെുടര്‍ന്ന് കേസ് സി.ബി.ഐക്ക് കൈമാറി. എന്നാല്‍, സി.ബി.ഐയും പിള്ളയെ കുറ്റമുക്തനാക്കി. സി.ബി.ഐ നടപടിയേയും കൃഷ്ണകുമാറും ഭാര്യയും ചോദ്യം ചെയ്തിരുന്നു.
അതിനിടെ, കൃഷ്ണകുമാര്‍ വാളകം ആര്‍.വി.എച്ച്.എസ്.എസില്‍ ജോലി നേടിയത് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ച് ജൂണ്‍ ഏഴിന് സ്കൂള്‍ മാനേജരെന്നനിലയില്‍ പിള്ള സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഡി.ഡി.ഇ ഇടപെട്ട് ഇത് അസ്ഥിരപ്പെടുത്തുകയായിരുന്നു. കൃഷ്ണകുമാറിന്‍െറ ഭാര്യയും ഈ സ്കൂളിലെ പ്രഥമാധ്യാപിക സ്ഥാനത്തുനിന്ന് രണ്ടുവര്‍ഷമായി സസ്പെന്‍ഷനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.