കൊച്ചി എ.ടി.എം കവര്‍ച്ചാശ്രമം: ബംഗാള്‍ സ്വദേശിയുടെ കൊല വാക്കുതര്‍ക്കത്തിനിടെ
text_fieldsകൊച്ചി: കൊച്ചിയിലെ എ.ടി.എം മോഷണ ശ്രമക്കേസിലെ പ്രതികളിലൊരാളായ പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ കൊല്ലപ്പെട്ടത് വാക്കുതര്‍ക്കത്തിനിടെ. ഇമ്രാന്‍െറ സുഹൃത്ത് ഉത്തര്‍പ്രദേശ് സ്വദേശി മുര്‍സലീം അന്‍സാറിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ പരിശോധന നടത്തിയാണ് മൃതദേഹം കണ്ടത്തെിയത്. കട്ടിലിനടിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
കളമശ്ശേരി സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ എസ്. ജയകൃഷ്ണന്‍െറ നേതൃത്വത്തില്‍ വൈകീട്ട് തന്നെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ആലപ്പുഴയിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തും.
ഇമ്രാന്‍െറ കഴുത്തിന് പിന്‍ഭാഗത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വയറില്‍ കത്തികൊണ്ട് കുത്തിയ പാടുകളുമുണ്ട്. കാക്കനാട് ഭാഗത്ത് നിര്‍മാണ തൊഴിലിലേര്‍പ്പെട്ടിരുന്നവരാണ് ഇവരെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ആഗസ്റ്റ് ആറിന് പുലര്‍ച്ചെയാണ് പ്രതികള്‍ കാക്കനാട് വാഴക്കാലയില്‍ പടമുഗളിലുള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്‍െറ എ.ടി.എമ്മില്‍ കവര്‍ച്ചശ്രമം നടത്തിയത്. ഹെല്‍മറ്റ് ധരിച്ചത്തെിയ ഇവരിലൊരാള്‍ എ.ടി.എമ്മിനുള്ളിലെ സി.സി.ടി.വിയില്‍ സ്പ്രേ പെയ്ന്‍െറ് അടിച്ചശേഷമാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്.
എന്നാല്‍, എ.ടി.എമ്മിനുള്ളില്‍ തന്നെ ഒളിപ്പിച്ചു വെച്ച രണ്ടാമത്തെ കാമറയില്‍ ഇരുവരുടെയും ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ദൃശ്യങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്ന് ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തിയ പൊലീസ് പ്രതികള്‍ക്ക് വേണ്ടി ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചിരുന്നു.ഫേസ് ബുക്കില്‍ അടക്കം പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ ശ്രദ്ധയില്‍ പെട്ട ഒരാളാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് നല്‍കിയത്. സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ് അടക്കമുള്ള ഉന്നതര്‍ സ്ഥലത്തത്തെിയിരുന്നു.ഇമ്രാന്‍െറ മൃതദേഹം കണ്ടത്തെിയ ലോഡ്ജില്‍ ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പൊലീസ് കസ്റ്റഡിയിലുള്ള അന്‍സാറിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.