മന്ത്രിസഭാ തീരുമാനം: വിവരം നല്‍കാത്തതിനുള്ള ശിക്ഷാനടപടിക്ക് താല്‍ക്കാലിക സ്റ്റേ
text_fieldsകൊച്ചി: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന സംസ്ഥാന വിവരാവകാശ കമീഷന്‍ ഉത്തരവ് നടപ്പാക്കാത്തതിന്‍െറ പേരില്‍ ശിക്ഷാ നടപടി പാടില്ളെന്ന് ഹൈകോടതി. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പത്ത് ദിവസത്തിനകം നല്‍കണമെന്ന മുഖ്യ വിവരാവകാശ കമീഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സിംഗ്ള്‍ബെഞ്ചിന്‍െറ സ്റ്റേ.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാനാവില്ളെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി.ബി. ബിനു നല്‍കിയ അപ്പീലിലാണ് അവ പത്തു ദിവസത്തിനകം നല്‍കാന്‍ വിവരാവകാശ കമീഷണറുടെ ഉത്തരവുണ്ടായത്. ഇതിനെതിരായ സര്‍ക്കാറിന്‍െറ ഹരജി ഫയലില്‍ സ്വീകരിച്ച സാഹചര്യത്തിലാണ് നിശ്ചിത ദിവസത്തിനകം ഉത്തരവ് പാലിക്കാത്ത പക്ഷം ശിക്ഷാ നടപടികള്‍ എടുക്കരുതെന്ന ഇടക്കാല സ്റ്റേ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
2016 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 12 വരെയുള്ള കഴിഞ്ഞ സര്‍ക്കാറിന്‍െറ മന്ത്രിസഭാ തീരുമാനങ്ങളാണ് ഡി.ബി. ബിനു ആവശ്യപ്പെട്ടത്. എന്നാല്‍, പല വിഷയങ്ങളിലും അന്തിമ തീരുമാനമായില്ളെന്നും നടപടി പൂര്‍ത്തിയായശേഷം ഇത്തരം വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നുമാണ് വിവരാവകാശ നിയമത്തിലുള്ളതെന്നും വ്യക്തമാക്കി, ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഏപ്രില്‍ ഒന്നിന് മറുപടി നല്‍കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഫയലുകളില്‍ രേഖപ്പെടുത്തി അതത് വകുപ്പുകള്‍ക്ക് തന്നെ മടക്കിക്കൊടുക്കുന്നതിനാല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെയാണ് സമീപിക്കേണ്ടതെന്നും മറുപടിയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ബിനു സംസ്ഥാന വിവരാവകാശ കമീഷണര്‍ക്ക് ഏപ്രില്‍ 16ന് അപ്പീല്‍ നല്‍കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഉത്തരവായി ഇറങ്ങുന്നതിനു മുമ്പ് വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ളെന്നും യോഗ തീരുമാനങ്ങളില്‍ എന്തു നടപടിയുണ്ടായി എന്നതടക്കമുള്ള വിവരങ്ങള്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ ലഭ്യമല്ളെന്നുമുള്ള മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഈ വാദം തള്ളിയാണ് വിവരാവകാശ കമീഷണര്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടത്.
മന്ത്രിസഭാ തീരുമാനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുന്നത് തടയണമെന്നും ഇവ പുറത്തു വിടാന്‍ കഴിയില്ളെന്ന് ഹൈകോടതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കമീഷണറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹരജി നല്‍കിയത്. മന്ത്രിസഭ നിശ്ചയിക്കുന്ന കാര്യങ്ങള്‍ ഉത്തരവായാല്‍ പുറത്തുവിടാം. വിവരങ്ങള്‍ക്കായി അതത് വകുപ്പുകളെ സമീപിക്കണം. അല്ലാതെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ മുഖേന വിവരങ്ങള്‍ നല്‍കാന്‍ പ്രായോഗിക തടസ്സങ്ങളുണ്ടെന്ന് ഹരജിയില്‍ പറയുന്നു. വിവരാവകാശ കമീഷന്‍ ഉത്തരവ് നടപ്പാക്കാത്ത പക്ഷം ശിക്ഷാ നടപടികള്‍ക്ക് വകുപ്പുണ്ട്. ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ ഉത്തരവ് നടപ്പാക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് ഇതിന്‍െറ പേരില്‍ ശിക്ഷാ നടപടി പാടില്ളെന്ന ഉത്തരവുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.