പ്ലാന്‍േറഷന്‍ കോര്‍പറേഷനില്‍ ആറ് വര്‍ഷംകൊണ്ട് ചോര്‍ന്നത് 16 ലക്ഷത്തിലേറെ
text_fieldsകൊച്ചി: സംസ്ഥാനത്തിന്‍െറ കാര്‍ഷിക-സമ്പദ്ഘടനയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ആരംഭിച്ച പൊതുമേഖലാ സ്ഥാപനമായ പ്ളാന്‍േറഷന്‍ കോര്‍പറേഷനില്‍നിന്ന് ചാര്‍ജ് അലവന്‍സായി ഉദ്യോഗസ്ഥര്‍ ‘പോക്കറ്റടിച്ചത്’ 16 ലക്ഷം രൂപയിലേറെ. 2010-15 കാലയളവില്‍ ജീവനക്കാര്‍ ചാര്‍ജ് അലവന്‍സ് ഇനത്തില്‍ അനധികൃമായി 16,21,465 രൂപ കൈപ്പറ്റിയെന്ന് ധനകാര്യ പരിശോധന വിഭാഗം (എന്‍.ടി.എഫ്) കണ്ടത്തെി. 2015 മേയില്‍ പരിശോധന നടത്തിയ ധനകാര്യ പരിശോധന വിഭാഗം ഈ തുക തിരിച്ചുപിടിക്കാന്‍ നിര്‍ദേശിച്ചിട്ടും കോര്‍പറേഷനില്‍ നടപടി വൈകുകയാണ്. അതേസമയം, ഇക്കാര്യമടക്കം പ്ളാന്‍േറഷന്‍ കോര്‍പറേഷനിലെ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച പരാതി പരിശോധിക്കാന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ റവന്യൂ വകുപ്പിന് കൈമാറി.
വിവരാവകാശ നിയമപ്രകാരം ധനകാര്യവകുപ്പ് നല്‍കിയ മറുപടിയില്‍ കോര്‍പറേഷനിലെ 55 ജീവനക്കാര്‍ സര്‍ക്കാര്‍ അനുമതിയോ ഉത്തരവോ ഇല്ലാതെ അധികതുക കൈപ്പറ്റിയതായി എന്‍.ടി.എഫ് കണ്ടത്തെിയതായാണ് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ ചട്ടം 53 പ്രകാരം ഉയര്‍ന്ന ശബളസ്കെയിലുള്ള തസ്തികയുടെ പൂര്‍ണ അധികച്ചുമതല വഹിച്ചെങ്കില്‍ മാത്രമെ അധിക ബത്തക്ക് അവകാശമുള്ളൂ. ഇതര തസ്തികയുടെ പൂര്‍ണ അധികച്ചുമതലക്ക് ഒരു കാരണവശാലും മൂന്ന് മാസത്തിലധികം ചാര്‍ജ് അലവന്‍സ് അനുവദിക്കാന്‍ പാടില്ളെന്നും പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചട്ടവിരുദ്ധമായി നല്‍കുന്ന അലവന്‍സ് നിര്‍ത്തലാക്കണമെന്നും തുക കൈപ്പറ്റിയ ഉദ്യോഗസ്ഥരില്‍നിന്ന് തിരിച്ചുപിടിക്കണമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ക്ക് പി.സി.കെ അറിയിപ്പ് നല്‍കിയെങ്കിലും വ്യക്തമായ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് ചാര്‍ജ് അലവന്‍സ് വാങ്ങിയതെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.
ജനറല്‍ മാനേജര്‍, മാനേജര്‍, അസി. മാനേജര്‍, ഫീല്‍ഡ് എക്സിക്യൂട്ടിവ്, സീനിയര്‍ അസിറ്റന്‍റ് തുടങ്ങിയ തസ്തികകളിലുള്ളവര്‍ക്കാണ് അധികചാര്‍ജ് നല്‍കിയിരുന്നത്. മാനേജര്‍മാരെ ജനറല്‍ മാനേജര്‍മാര്‍, അസി. മാനേജര്‍മാരെ മാനേജര്‍മാര്‍, ഫീല്‍ഡ് എക്സിക്യൂട്ടിവുമാരെ അസിസ്റ്റന്‍റ് മാനേജര്‍മാര്‍, സീനിയര്‍ അസിസ്റ്റന്‍റുമാരെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍മാര്‍, മറ്റുചിലരെ ഫീല്‍ഡ് എക്സിക്യൂട്ടിവുമാര്‍ എന്നിങ്ങനെ തസ്തികകളില്‍ അധിക ച്ചുമതല നല്‍കിയായിരുന്നു അലവന്‍സ് നല്‍കിവന്നത്. ഇതില്‍ 2010 ഏപ്രില്‍ മുതല്‍ ജനറല്‍ മാനേജര്‍(ഒ), ജനറല്‍ മാനേജര്‍(സി) തസ്തികകളില അധികച്ചുമതലയുണ്ടായിരുന്ന മാനേജര്‍ ഡി. ദേവപാലന് ഈ കാലയളവില്‍ 4,03,852 രൂപയും ജനറല്‍ മാനേജര്‍(എഫ് ആന്‍ഡ് എ), മാനേജര്‍ (പി ആന്‍ഡ് എ), ജനറല്‍ മാനേജര്‍(സി) തസ്തികകളില്‍ അധികച്ചുമതല വഹിച്ച മാനേജര്‍ ശ്രീകുമാറിന് 4,03,029 രൂപയും ജനറല്‍ മാനേജര്‍(സി.പി) ചുമതല വഹിച്ചിരുന്ന മാനേജര്‍ ജസ്റ്റിസ് കരുണ രാജന് 1,80,700 രൂപയും ചാര്‍ജ് അലവന്‍സ് നല്‍കിയതായും ധനകാര്യ പരിശോധന വിഭാഗം കണ്ടത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.