വീട്ടുകാരന് കാല്‍ലക്ഷത്തിന്‍െറ ബില്ല് നല്‍കി കെ.എസ്.ഇ.ബി ഷോക്കടിപ്പിക്കല്‍
text_fieldsഫറോക്ക്: വീട്ടുകാരന് കാല്‍ലക്ഷത്തിലധികം രൂപയുടെ ബില്ല് നല്‍കി കെ.എസ്.ഇ.ബി ഷോക്കടിപ്പിച്ചു. രണ്ടുമാസത്തെ വൈദ്യുതി ഉപയോഗിച്ചതിനാണ് ഉപഭോക്താവിന് 26,906 രൂപയുടെ ബില്ല് നല്‍കിയത്. മേഡേണ്‍ ബസാര്‍ കെ.എസ്.ഇ.ബി ഡീസല്‍ വൈദ്യുതി നിലയത്തിന് സമീപം മേലേച്ചിറയില്‍ അബ്ദുല്‍ അസീസിന്‍െറ വീട്ടിലാണ് ഉപയോഗിക്കാത്ത വൈദ്യുതിക്ക് കെ.എസ്.ഇ.ബി. ബില്ല് നല്‍കിയതായി പരാതിയുള്ളത്.
സാധാരണ വീട്ടുപകരണങ്ങള്‍ മാത്രമുള്ള വീട്ടില്‍ കഴിഞ്ഞ പത്തു മാസത്തോളമായി ഇതരസംസ്ഥാന തൊഴിലാളികളാണ് താമസിച്ചുവരുന്നത്. എല്‍റ്റി വണ്‍ എ താരിഫില്‍ സിംഗ്ള്‍ ഫേസില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ വീട്ടില്‍ കൊടും ചൂടുള്ള മാസങ്ങളിലാണ് ഇവര്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചിരുന്നത്. എന്നാല്‍, ആ മാസത്തില്‍ 1139 രൂപ മാത്രമായിരുന്നു ബില്ല്. തൊട്ടുമുമ്പുള്ള മാസങ്ങളിലെ മൂന്നു ബില്ലുകളിലും 1100 രൂപയില്‍ താഴെയായിരുന്നു.
എനര്‍ജി ചാര്‍ജ്, മീറ്റര്‍ വാടക തുടങ്ങിയ മുഴുവന്‍ ഫീസും ഉള്‍പ്പെടെ 26,906 രൂപയാണ് ബില്ലില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം 14നാണ് വലിയ തുക രേഖപ്പെടുത്തിയ ബില്ല് ഉദ്യോഗസ്ഥര്‍ വീട്ടിലത്തെി താമസക്കാര്‍ക്ക് നല്‍കിയത്. നിരവധി തവണ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി അറിയിച്ചെങ്കിലും പരിഹാരമായില്ളെന്ന് വീട്ടുകാര്‍ പറഞ്ഞു. ബില്ലടക്കാനായി അനുവദിച്ച അവധിയും കഴിഞ്ഞതോടെ കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ അസീസിന്‍െറ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
രണ്ട് വര്‍ഷം മുമ്പ് ഇതേ വീട്ടില്‍ അധിക ബില്ല് ലഭിച്ചിരുന്നു. പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മീറ്ററിന് കേടുപാട് കണ്ടെതിനെ തുടര്‍ന്ന് പുതിയ മീറ്റര്‍ മാറ്റിവെച്ചായിരുന്നു ഈ പരാതിക്ക് പരിഹാരം കണ്ടത്തെിയത്. ചൊവ്വാഴ്ച പരാതിയുമായി വീണ്ടും വീട്ടുകാരന്‍ അരീക്കാടുള്ള കെ.എസ്.ഇ.ബി ഓഫിസിലത്തെിയെങ്കിലും ബില്ലടച്ചശേഷം മാത്രമേ വൈദ്യുതി പുന$സ്ഥാപിക്കുകയുള്ളൂവെന്നും തുടര്‍ന്ന് പരാതി നല്‍കിയാല്‍ അന്വേഷണം നടത്തി പരിഹാരം കണ്ടത്തൊമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ പക്ഷം. ഉപയോഗിക്കാത്ത വൈദ്യുതി ബില്ലടക്കാനുള്ള തുക കണ്ടത്തൊനാകാതെ പ്രയാസത്തിലായിരിക്കുകയാണ് അസീസും കുടുംബവും. ഇതു സംബന്ധിച്ച് അടുത്ത ദിവസം ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുമെന്ന് വീട്ടുകാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.