മാറാട് കലാപം: സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു -കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: രണ്ടാം മാറാട് കലാപം സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കലാപത്തിന് തീവ്രവാദ ബന്ധമുണ്ടെങ്കില്‍ അത് പുറത്തുവരണം. ഇതില്‍ രാഷ്ടീയം കാണേണ്ടതില്ല. പ്രതികളെ ശിക്ഷിക്കണമെന്നാണ് ലീഗിന്‍റെ നിലപാട്. ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണ് സംസ്ഥാന സര്‍ക്കാർ സ്വീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സി.ബി.ഐ ബുധനാഴ്ച ഹൈകോടിയെ അറിയിച്ചിരുന്നു. ദേശസുരക്ഷ അപകടപ്പെടുത്തുന്ന തരത്തിലുള്ള ഗൂഢാലോചനകള്‍ നടന്നതായി കലാപം സംബന്ധിച്ച അന്വേഷണ കമീഷന്‍റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള പശ്ചാത്തലത്തിലാണ് കേസന്വേഷണത്തിന് തയാറാണെന്ന വിവരം സി.ബി.ഐ അറിയിച്ചത്.
2002ല്‍ നടന്ന ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട പ്രതികാരമെന്ന നിലയില്‍ ഏറെ ആഴത്തിലുള്ള ഗൂഢാലോചനയുടെ ഫലമായാണ് 2003 മേയില്‍ രണ്ടാം മാറാട് കലാപമുണ്ടായതെന്നാണ് ഹരജിക്കാരനായ കോളക്കാടന്‍ മൂസ ഹാജിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.