കോടതിയുടെ ഉടമസ്ഥര്‍ അഭിഭാഷകരല്ല –സ്പീക്കര്‍
text_fieldsകോഴിക്കോട്: അഭിഭാഷകര്‍ കോടതിയുടെ ഉടമസ്ഥരാണെന്ന് ധരിക്കേണ്ടെന്നും കലക്ടറേറ്റ് ആ പ്രദേശത്തെ വില്ളേജ് ഓഫിസറുടേതാണെന്ന് കരുതുന്നതിന് തുല്യമാണിതെന്നും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കാലിക്കറ്റ് പ്രസ് ക്ളബ് മീഡിയ അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിപീഠത്തിന്‍െറ പരമാധികാരം തങ്ങള്‍ക്കാണെന്ന തെറ്റിദ്ധാരണ തിരുത്താന്‍ അഭിഭാഷകര്‍ക്ക് ബാധ്യതയുണ്ട്. പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയാന്‍ ആര്‍ക്കും അധികാരമില്ല. ഭരണഘടനക്ക് മീതെ പറക്കുന്ന പരുന്തുകളെ നിലക്ക് നിര്‍ത്തേണ്ടത് ജുഡീഷ്യറിയാണ്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചിട്ടും അഭിഭാഷകര്‍ അതില്‍ നിന്നും മാറിനില്‍ക്കുന്നത് ശരിയല്ല. ഈ പ്രശ്നം പരിഹരിക്കാന്‍ തന്‍െറ ഭാഗത്തുനിന്നും ആവശ്യമായ ശ്രമമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ളബ് സെക്രട്ടറി എന്‍. രാജേഷ് അധ്യക്ഷത വഹിച്ചു.
മാധ്യമലോകം ഏറെ വെല്ലുവിളി നേരിടുന്ന കാലത്ത് ഇത്തരം അവാര്‍ഡുകള്‍ പ്രചോദനമാണെന്ന് മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമന്‍ പുരസ്കാരം നേടിയ ‘മാധ്യമം’ അസോസിയേറ്റ് എഡിറ്റര്‍ പ്രഫ. കെ. യാസീന്‍ അശ്റഫ് പറഞ്ഞു.
2015 സെപ്റ്റംബര്‍ 15ന് മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മൂന്നാര്‍ സമരത്തിന്‍െറ പശ്ചാത്തലത്തിലുള്ള ‘പ്രതിരാഷ്ട്രീയത്തിന്‍െറ വിപ്ളവ നാമ്പുകള്‍’ എന്ന മുഖപ്രസംഗത്തിനാണ് പുരസ്കാരം.
കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാനും കോളമിസ്റ്റുമായ എന്‍. പി. രാജേന്ദ്രന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ പി.ജെ. മാത്യു, കോയ മുഹമ്മദ് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് ജേതാവിനെ നിര്‍ണയിച്ചത്. 10,000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം.
മികച്ച സ്പോട്സ് ഫോട്ടോഗ്രാഫര്‍ക്കുള്ള മുഷ്താഖ് അവാര്‍ഡ് മാധ്യമം മലപ്പുറം യൂനിറ്റിലെ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ മുസ്തഫ അബൂബക്കര്‍ ഏറ്റുവാങ്ങി. മികച്ച ജനറല്‍ റിപ്പോര്‍ട്ടിനുള്ള കെ.സി. മാധവകുറുപ്പ് പുരസ്കാരം മംഗളം കോഴിക്കോട് ബ്യൂറോ ചീഫ് എം. ജയതിലക്, മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള പി. ഉണ്ണികൃഷ്ണന്‍ പുരസ്കാരം മനോരമ ന്യൂസ് കോഓഡിനേറ്റിങ് എഡിറ്റര്‍ റോമി മാത്യു, മികച്ച സ്പോട്സ് റിപ്പോര്‍ട്ടിങ്ങിനുള്ള മുഷ്താഖ് അവാര്‍ഡ് മൊട്രോ വാര്‍ത്തയിലെ വി. സഞ്ജു എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരായ പി.ജെ. ജോഷ്വ, പി.പി. അബൂബക്കര്‍, കെ.ഡി.എഫ്.എ സീനിയര്‍ വൈസ്പ്രസിഡന്‍റ് ഇ. കുട്ടിശങ്കരന്‍, പ്രസ്ക്ളബ് ട്രഷറര്‍ പി. വിപുല്‍നാഥ് എന്നിവര്‍ സംസാരിച്ചു.
പ്രസ്ക്ളബ് വൈസ് പ്രസിഡന്‍റ് ഇ.പി. മുഹമ്മദ് സ്വാഗതവും ജോ. സെക്രട്ടറി കെ.സി. റിയാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.