അസ് ലം വധം: അന്വേഷിക്കാൻ പ്രത്യേക സംഘം; വടകരയിൽ ഇന്ന് ഹർത്താൽ
text_fieldsകോഴിക്കോട്: നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യക അന്വേഷണ സംഘത്തെ നിയമിച്ചു. നാദാപുരം എ.എസ്.പി കറുപ്പ സാമി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. കുറ്റ്യാടി സി.ഐ ക്കാണ് അന്വേഷണ ചുമതല.
അതേസമയം, അസ്‍ലമിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വടകര താലൂക്കില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. വടകര,നാദാപുരം, വളയം, കുറ്റ്യാടി, എടച്ചേരി, തൊട്ടില്‍പാലം ചോമ്പാല അടക്കം 10 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്കൂട്ടറില്‍ സുഹൃത്ത് പുളിയാവിലെ ഷാഫിക്കൊപ്പം വെള്ളൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ചാലപ്പുറം വെള്ളൂര്‍ റോഡില്‍ ചക്കരക്കണ്ടിക്കു സമീപം വൈകീട്ട് 5.30ഓടെയാണ് ആക്രമണം നടന്നത്. അസ് ലമിന്‍െറ ഇടത് കൈപ്പത്തി അറ്റുതൂങ്ങി. വയറിന്‍െറ ഭാഗത്തും കഴുത്തിനും ആഴത്തില്‍ മുറിവേറ്റു. ഗുരുതരനിലയിലായ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രകിയക്ക് വിധേയനാക്കിയിരുന്നു. ഇന്നോവ കാറില്‍ പിന്നില്‍ നിന്ന് വന്ന സംഘം ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ ശേഷമാണ് അക്രമം നടത്തിയത്. കണ്ണൂര്‍ രജിസ്ട്രേഷന്‍ കാറിലത്തെിയത് ക്വട്ടേഷന്‍ സംഘമാണെന്ന് സംശയിക്കുന്നു. ആക്രമണത്തിനുശേഷം സംഘം കാറില്‍ കടന്നുകളഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.