അസ് ലം വധം: അക്രമികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു
text_fieldsനാദാപുരം: യൂത്ത് ലീഗ് പ്രവർത്തകൻ അസ്‍ലമിനെ കൊലപ്പെടുത്താനെത്തിയ അക്രമി സംഘം സഞ്ചരിച്ച വാഹനമായ ഇന്നോവ കാറിന്‍റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് ബേപ്പൂർ സ്വദേശിയാണ് കാറിന്‍റെ ആർസി ഉടമ. രണ്ടുവർഷം മുമ്പ് വാഹനം മറിച്ചുവിറ്റെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. അതേസമയം, വാഹനം രണ്ടോ മൂന്നോ തവണ കൈമാറ്റം ചെയ്യപ്പെട്ടതായാണ് വിവരം. വാഹനം അവസാനം വാങ്ങിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് വടകരയിൽ സർവകക്ഷിയോഗം ചേരുന്നുണ്ട്. ഗവ. റസ്റ്റ് ഹൗസിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ രാവിലെ 11നാണ് യോഗം ചേരുന്നത്. പ്രദേശത്ത് ക്രമസമാധാനപാലനത്തിനായി കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം നാദാപുരത്ത് കഴിഞ്ഞദിവസം രാത്രി സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.
വെള്ളിയാഴ്ച സ്കൂട്ടറില്‍ സുഹൃത്ത് ഷാഫിക്കൊപ്പം വെള്ളൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ചാലപ്പുറം വെള്ളൂര്‍ റോഡില്‍ ചക്കരക്കണ്ടിക്കു സമീപം വൈകീട്ടാണ് അസ്ലമിനെ ആക്രമിച്ചത്. അസ് ലമിന്‍െറ ഇടത് കൈപ്പത്തി അറ്റുതൂങ്ങി. വയറിന്‍െറ ഭാഗത്തും കഴുത്തിനും ആഴത്തില്‍ മുറിവേറ്റു. ഇന്നോവ കാറില്‍ പിന്നില്‍ നിന്ന് വന്ന സംഘം ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ ശേഷമാണ് അക്രമം നടത്തിയത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന അസ് ലമിന്‍െറ സുഹൃത്ത് ഷാഫിയെ ആക്രമിച്ചിട്ടില്ല. ആക്രമണത്തിനുശേഷം സംഘം കാറില്‍ കടന്നുകളഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.