Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.കെ നിരഞ്​ജന്​...

ഇ.കെ നിരഞ്​ജന്​ ശൗര്യചക്ര; ജേക്കബ്​ തോമസിന്​ വിശിഷ്​ട സേവാ മെഡൽ

text_fields
bookmark_border
ഇ.കെ  നിരഞ്​ജന്​ ശൗര്യചക്ര; ജേക്കബ്​ തോമസിന്​ വിശിഷ്​ട സേവാ മെഡൽ
cancel

ന്യൂഡല്‍ഹി: രാജ്യത്തി​െൻറ 70–ാംസ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ധീരതക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ലഫ്റ്റനൻറ്​ കേണല്‍ ഇ.കെ. നിരഞ്ജന് ശൗര്യചക്ര പുരസ്‌കാരം ലഭിച്ചു.  ദേശീയ സുരക്ഷാ സേന(എൻ.എസ്​.ജി)യാണ് ധീരതക്കുള്ള  പുരസ്‌കാരത്തിന്​ നിരഞ്ജനെ ശിപാര്‍ശ ചെയ്തത്​.

പത്താൻകോട്ട്​ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകര​െൻറ ശരീരത്തില്‍ കെട്ടിവെച്ച സ്ഫോടക വസ്തുക്കള്‍ നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് നിരഞ്ജന്‍ വീരമൃത്യു വരിച്ചത്​. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എളുമ്പിലാശ്ശേരി സ്വദേശിയാണ് നിരഞ്ജന്‍.


വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് രാഷ്​ട്രപതിയുടെ വിശിഷ്ട സേവാമെഡല്‍ ലഭിച്ചു. പതിനൊന്ന് മലയാളി ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്​. പി.എ. വര്‍ഗീസ്, ഇ. മോഹനന്‍ നായര്‍, കുരികേശ് മാത്യു, ബി. അജിത്, വി.വി. ത്രിവിക്രമന്‍ നമ്പൂതുരി, കെ.എല്‍. അനില്‍, എന്‍. ജയചന്ദ്രന്‍, ആര്‍. മഹേഷ്, എം.ടി. ആന്റണി തുടങ്ങിയവര്‍ മെഡല്‍ ലഭിച്ച മലയാളി ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jacob thomas ipslt.col niranjanindependence dayshaurya chakra
Next Story