വയനാട്ടില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധം
text_fieldsകല്‍പറ്റ: വയനാട്ടില്‍ പ്ളാസ്റ്റിക് കവറുകള്‍ക്ക് സമ്പൂര്‍ണ നിരോധം. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറാണ് പ്ളാസ്റ്റിക്കിനും ക്വാറികള്‍ക്കും നിരോധം ഏര്‍പ്പെടുത്തിയത്. അമ്പലവയലിലെ ആറാട്ടുപാറ, കൊളകപ്പാറ എന്നിവടങ്ങളിലെ കരിങ്കല്‍ ക്വാറികള്‍ക്കാണ് നിരോധം ഏര്‍പ്പെടുത്തിയത്.
സമ്പൂര്‍ണ പ്ളാസ്റ്റിക് നിരോധം ഒക്ടോബര്‍ രണ്ടു മുതല്‍ നിലവില്‍ വരും. പ്ളാസ്റ്റിക് ക്യാരീബാഗുകള്‍, പ്ളാസ്റ്റിക് -തെര്‍മോകോള്‍ ഡിസ്പോസിബിള്‍ പ്ളേറ്റുകള്‍ എന്നിവയുടെ വിപണനവും ഉപയോഗത്തിനുമാണ് നിരോധിച്ചിരിക്കുന്നത്. ജില്ലയിലെ ജനങ്ങളുടെ ആരോഗ്യമേഖലയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന് വേണ്ടിയാണ് പ്ളാസ്റ്റിക്- ക്വാറി നിരോധം നടപ്പാക്കുന്നതെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
വയനാട് ജില്ലാ കളക്ടറായിരുന്ന കേശവേന്ദ്ര കുമാര്‍ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് സുപ്രധാന ഉത്തരവുകള്‍ ഇറക്കിയത്. കേശവേന്ദ്രകുമാര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറായി ചുമതലയേല്‍ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.